ഉറക്കു കഥകളില്‍
നീ , ചുവന്ന
പാവാടക്കാരി.
കൊച്ചും നാളിലെ
മിട്ടായി മധുരങ്ങള്‍ക്ക്
ആരുമറിയാതെ
പങ്കു കാരിയായ് നിന്നെ
ഒപ്പം കൂട്ടിയില്ലേ ..
ഉച്ച മയക്കത്തിലേക്ക്
വീട് കൂപ്പുകുത്തു -
മ്പോഴെല്ലാം ,
ബാലരമയിലെ
മായാവി കഥയുമായ്
നിന്നെത്തേടി
വന്നില്ലേ ഞാന്‍?
മച്ചകത്തെ ഇരുട്ടില്‍
തനിച്ചായിരുന്ന
നിന്നെ, എന്നോടൊപ്പം
വളര്‍ത്തി
വലുതാക്കിയില്ലേ?
വലുതാക്കിയില്ലേ?
,
എന്റെ കൌമാര-
കുതൂഹലങ്ങളെ
കുതൂഹലങ്ങളെ
നാണത്തോടെയെങ്കിലും
നിന്നോടല്ലേ ആദ്യം
പറഞ്ഞിരുന്നത്. ?
എന്റെ പ്രണയത്തിനു
കാവലാകില്ലെന്നു-
നീ - പിണങ്ങി
പറഞ്ഞപ്പോഴല്ലേ
തേടി വന്ന
ഗന്ധര്‍വനൊപ്പം
നിന്നെ കൂടാതെ
ഞാന്‍ ഇറങ്ങി പ്പോയത്?
വയറ്റില്‍ കുരുത്ത
കടിഞ്ഞൂല്‍ കുഞ്ഞു
കരഞൊലിചൊഴുകി-
പ്പോയ രാത്രിയില്‍
മറയുന്ന ബോധത്തില്‍ -
കണ്ടത് നിന്റെ
ചടുല നൃത്തം.
നിന്റെ മുഘമുള്ള
പെണ്കുഞ്ഞു
സ്വപ്നത്തില്‍
"അമ്മേ" എന്നുവിളിച്ച
രാത്രികളിലെല്ലാം ,
മച്ചിലെ മരപ്പടിമേല്‍
പെയ്തുതീര്‍ന്നില്ലേ
ഞാന്‍ ?
കാലത്തിന്റെ
കൈയില്‍ തൂങ്ങി
ഞാന്‍ നടന്നിട്ടും
നീ ഇപ്പോഴും
മച്ചകത്തെ ഇരുട്ടില്‍ ....
എന്റെ പ്രിയന്റെ
നെഞ്ചിലൊട്ടി-
പ്രണയത്തിന്റെ
കടല്‍ ദൂരം
താണ്ടുപ്പോഴെല്ലാം
നിന്റെ ഓര്‍മയില്‍
ഞാന്‍ തണുത്തുറയുന്നു.
കട്ടപിടിച്ച ഇരുട്ടില്‍
നിന്നും ,പുലരി
പൊന്‍ വെട്ടത്തിലേക്കു -
ആരുമറിയാതെ
നിന്നെ തുറന്നു
വിടണം .
എന്നിട്ടുവേണം ,
നിന്റെ സ്വാതന്ത്യത്തിന്റെ
സന്തോഷത്തില്‍
എനിക്കൊന്നു
തെളിഞ്ഞു ജീവിക്കാന്‍ .
കട്ടപിടിച്ച ഇരുട്ടില്‍
നിന്നും ,പുലരി
പൊന്‍ വെട്ടത്തിലേക്കു -
ആരുമറിയാതെ
നിന്നെ തുറന്നു
വിടണം .
എന്നിട്ടുവേണം ,
നിന്റെ സ്വാതന്ത്യത്തിന്റെ
സന്തോഷത്തില്‍
എനിക്കൊന്നു
തെളിഞ്ഞു ജീവിക്കാന്‍ .
CHANGE THE CATEGORY TO STATEMENTS
മറുപടിഇല്ലാതാക്കൂ