മഴകുളംപടിക്കു
ചെവിയോര്‍ത്ത്
ഉറങ്ങാതെ തീര്‍ത്ത
ഒരു രാത്രി കൂടി ....
തുറന്നിട്ട
ജനല്‍ക്കാഴ്ചയായ്
കനം വെച്ച ഇരുട്ട്
എത്ര പെയ്തിട്ടും
തീരാതെ,
ഉരുണ്ടു കൂടുന്ന
ആകാശ സങ്കടം .
ആര്‍ത്തലച്ചു
കരഞ്ഞുവീഴാന്‍
നിനക്കൊരു
ഭൂമിയുണ്ടെല്ലോ...
ആ നെഞ്ചിന്‍ ചൂടില്‍
കരഞ്ഞമര്‍ന്നു
അലിയിച്ചു തീര്‍ക്കു
നിന്‍റെ സങ്കടങ്ങള്‍
ജനല്‍ ചതുരത്തിലെ
രാമഴക്കാഴ്ച്ചേ,
നിന്നിലേക്കൊന്നിറങ്ങി-
നനഞ്ഞാല്‍
ഒഴുകി പോകുന്ന
സങ്കടങ്ങ ളൊക്കെയേ-
എനിക്കുമുള്ളു
എന്‍റെ കൂട്ടുകാരി .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ