ഒടുങ്ങാത്ത
സംശയങ്ങള്‍ക്ക്
ഉത്തരങ്ങളുടെ
നീലാകാശമായിരുന്നവന്‍
ബാക്കിവെച്ച
ചോദ്യങ്ങള്‍ക്ക് മുന്നില്‍
തോറ്റു മടങ്ങുമ്പോള്‍
വഴി കാട്ടിയെപ്പോല്‍
മുന്നില്‍ നടന്ന ജീവിതത്തെ
ചേര്‍ത്തു പിടിച്ചതെന്തിനാണ് ?
തീരാത്ത സംശയങ്ങളെ
കുടഞ്ഞു കളഞ്ഞു ,
ദിവസങ്ങളില്‍ നിന്ന്
ദിവസങ്ങളിലേക്ക്
ഊളിയിട്ടിറങ്ങിപ്പോയത്
എന്തിനാണ് ?
പെയ്തു തീരാത്ത
കണ്ണിണയിലെ
വിളര്‍ത്ത വെളുപ്പ്
കരിമഷി എഴുതി
കറുപ്പിച്ചെടുത്തതെന്തിനാണ് ?
തല ചായ്ച്ച്ചിരുന്നു
കഥ പറയാന്‍
താങ്ങായ് ഒരു തോളില്ലെങ്കിലും
ഓരോ രാവിലും
ഷെഹസാദയെ പോല്‍
പുതിയ കഥയുമായ്
കാത്തിരുന്നതാരെയാണ് ?
സത്യമല്ലെന്നറിഞ്ഞിട്ടും,
മായക്കാഴ്ചകളില്‍
അഭിരമിക്കാന്‍
മനസിനെ പിന്നെയും
തുറന്നു വിട്ടതെന്തിനാണ് ?
തീരത്തൊരീ-
സംശയങ്ങള്‍ക്ക്
ജീവിതമെന്ന
ഒറ്റവാക്കുത്തരം
ചെവിയില്‍ ചൊല്ലിത്തന്നത്
കൂടെ നടക്കുന്ന
നിഴലാണ് ..
കുറെ ചോദ്യങ്ങളുടെ
മറുപടിഇല്ലാതാക്കൂഒരു ഉത്തരമാണ് ജിവിതം
ആശംസകള്‍
സ്നേഹത്തോടെ പ്രദീപ്
haloo word verification mattuu...
മറുപടിഇല്ലാതാക്കൂalle comment ayakkathillaa...
ചോദ്യങ്ങളില്‍ ഉത്തരങ്ങളുള്ള നല്ല കവിത
മറുപടിഇല്ലാതാക്കൂ