മറവി മടക്കിത്തന്നവയെ
ഓര്‍മകള്‍ എന്ന്
പേരിട്ടൊളിപ്പിക്കാന്‍
ഒളിത്താവളങ്ങള്‍ വേണം .
താഴിട്ടു പൂട്ടിയ
വാതിലിനു പിറകില്‍
കമിഴ്ന്നു കിടന്നു
കരഞ്ഞുറങ്ങി
പണ്ടേ ശീലമുണ്ടവയ്ക്ക്.
എന്തിനും , ഏതിനും
കണ്ണില്‍ വെള്ളം നിറച്ചു
കൂടെ നടക്കുന്ന ഇവളെ
ഉറക്കി ഒളിപ്പിക്കാനും
വേണം , ഒളിത്താവളം
ഉണ്ണുമ്പോഴും ,ഉറങ്ങുമ്പോഴും
എന്തിനു - അവന്റെ
മുറുകുന്ന കൈക്കുള്ളില്‍
ഒതുങ്ങുംപ്പോഴും
കൂടെ വന്നു
അടക്കിപിടിച്ചു തേങ്ങാന്‍
ഈ പെണ്ണിനെന്താ
ഭ്രാന്തുണ്ടോ?
ഒളിപ്പിക്കണം ഇവളെ ,
ആരും കാണാത്തൊരു
പൊത്തില്‍ .
ഉയിര്ത്തെഴുനേല്ക്കാന്
ആവാത്ത വണ്ണം .
അടഞ്ഞ വാതിലുകളെ
അവഗണിച്ചു
ജനല്‍ പഴുതിലൂടുര്‍ന്നു ചാടി
താഴ്വരയിലെ തണുപ്പിനൊപ്പം
അലയുന്ന മനസേ ,
നിന്നെ ഒളിപ്പിക്കാന്‍
ജനാലക ളില്ലാത്തൊരിടം
തിരയുന്ന തിരക്കിലാണ്
ഞാന്‍ .
അപ്പോള്‍ മറവി മടക്കിത്തന്ന ഔദാര്യങ്ങള്‍ മാത്രമാണ് ഓര്‍മ്മകള്‍, അല്ലെ? നല്ല ആശയം.
മറുപടിഇല്ലാതാക്കൂ