2011 ജൂൺ 15, ബുധനാഴ്‌ച

ഒളിത്താവളങ്ങള്‍ തേടുമ്പോള്‍

മറവി  മടക്കിത്തന്നവയെ
ഓര്‍മകള്‍   എന്ന് 
പേരിട്ടൊളിപ്പിക്കാന്‍ 
 ഒളിത്താവളങ്ങള്‍   വേണം .
താഴിട്ടു  പൂട്ടിയ 
വാതിലിനു  പിറകില്‍ 
കമിഴ്ന്നു  കിടന്നു 
 കരഞ്ഞുറങ്ങി 
പണ്ടേ  ശീലമുണ്ടവയ്ക്ക്.

എന്തിനും , ഏതിനും 
കണ്ണില്‍  വെള്ളം  നിറച്ചു 
കൂടെ നടക്കുന്ന  ഇവളെ 
ഉറക്കി  ഒളിപ്പിക്കാനും 
വേണം , ഒളിത്താവളം 
ഉണ്ണുമ്പോഴും ,ഉറങ്ങുമ്പോഴും 
എന്തിനു - അവന്‍റെ
മുറുകുന്ന  കൈക്കുള്ളില്‍ 
ഒതുങ്ങുംപ്പോഴും
കൂടെ വന്നു 
 അടക്കിപിടിച്ചു  തേങ്ങാന്‍ 
 ഈ  പെണ്ണിനെന്താ 
 ഭ്രാന്തുണ്ടോ? 
 ഒളിപ്പിക്കണം  ഇവളെ ,
ആരും  കാണാത്തൊരു
 പൊത്തില്‍ .
ഉയിര്‍ത്തെഴുനേല്‍ക്കാന്‍ 
ആവാത്ത  വണ്ണം .

അടഞ്ഞ  വാതിലുകളെ 
അവഗണിച്ചു 
ജനല്‍  പഴുതിലൂടുര്‍ന്നു  ചാടി 
താഴ്വരയിലെ  തണുപ്പിനൊപ്പം
അലയുന്ന  മനസേ ,
നിന്നെ  ഒളിപ്പിക്കാന്‍ 
ജനാലക ളില്ലാത്തൊരിടം 
 തിരയുന്ന  തിരക്കിലാണ് 
 ഞാന്‍ .










1 അഭിപ്രായം:

  1. അപ്പോള്‍ മറവി മടക്കിത്തന്ന ഔദാര്യങ്ങള്‍ മാത്രമാണ് ഓര്‍മ്മകള്‍, അല്ലെ? നല്ല ആശയം.

    മറുപടിഇല്ലാതാക്കൂ