'ഉറക്കങ്ങള്‍ .............
സ്വപ്നങ്ങളില്‍ നിന്നും
സ്വപ്നങ്ങളിലേക്കുള്ള
പറക്കലുകള്‍
നഷ്ട്ടങ്ങളെ
തിരിച്ചു പിടിക്കുന്ന
തേരോട്ടങ്ങള്‍
ഫുള്‍ സ്റ്റോപ്പില്ലാത്ത
പുലര്‍ക്കാല
സ്വപ്നത്തിനിട -
യില്ലെപ്പോഴോ
പിടഞ്ഞെഴുന്നെല്‍ക്കുംപോള്‍
കളിയാക്കി ചിരിക്കുന്ന
ചുമരിലെ
സമയക്കിളി
എത്ര ശ്രമിച്ചിട്ടും
ഓര്‍ക്കാനകാത്ത
അമ്മ ത്താരാട്ടിലാടി തീര്‍ത്ത
കുഞ്ഞും നാളിലെ
തൊട്ടിലു റക്കങ്ങള്‍
അപ്പുപ്പന്‍ ത്താടിയും
അറബി കഥകളും
നിറഞ്ഞ കൊച്ചുറക്കങ്ങളും
ഓര്‍മയില്‍ ഇല്ല
'വലിയകുട്ടി ' എന്ന
പുത്തന്‍ അറിവുമായ്
ഉറക്കമുണര്‍ന്നത്
ഒന്‍പതാം ക്ലാസ്സില്‍ വെച്ച്
ലൈബ്രറി ഹാളിലെ
ആളൊഴിഞ്ഞ കോണിലെ
നേര്‍ത്ത ഇരുട്ടില്‍
കൂട്ടുകാരന്‍ തന്ന
കുഞ്ഞുമ്മ
തട്ടി മാറ്റിയെങ്കിലും
രാവുരക്കങ്ങളില്‍
അവന്‍ സ്വപ്നമായ്
പെയ്തു തീര്‍ന്നു.
പിന്നീടെപ്പോഴോ
വര്‍ഗ്ഗ സമരവും
സമത്വവും , സ്വാതന്ത്യവും
സ്വപ്നം കണ്ടു നടന്നവര്‍
ഉറക്കം കളഞ്ഞു
മനപ്പാട മാക്കാന്‍
തന്ന തടിയന്‍
പുസ്തകങ്ങളില്‍
തലചായ്ച്ചുറങ്ങുമ്പോള്‍
തിരിച്ചു വിളിച്ചിട്ടും
മടങ്ങി വരാതെ
കാല്‍പ്പനിക സ്വപ്‌നങ്ങള്‍
കരഞ്ഞു കൊണ്ടിറങ്ങിപ്പോയി
സ്വപ്നം കാണാന്‍ ഒരു
സ്റ്റാലിന്‍ മീശക്കാരന്‍
എത്തിയപ്പോഴേക്കും
താലി തന്ന്
സ്വപ്നം സ്വന്തമാക്കിയവന്‍
കൂട്ടിനെത്തി .
മതി വരാത്ത
ഉറക്കങ്ങളും
കണ്ടു തീരാത്ത
സ്വപ്നങ്ങളും
കൂട്ടിനുള്ളപ്പോള്‍
വിരസമാവാത്ത
ജീവിതത്തെ കെട്ടിപ്പിടിച്ചു
പുതപ്പിനുള്ളിലെ
ഇരുട്ടിലേക്ക്
സ്വതന്ത്രയാകാം ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ