2011 ജൂൺ 19, ഞായറാഴ്‌ച

തോണി

ഓളപ്പരപ്പില്‍ 
ആടി ഉലഞ്ഞിട്ടുണ്ട് 
പലവട്ടം .
നീലക്കയങ്ങളുടെ 
അഗാധതയെ 
മോഹിച്ചിട്ടുമുണ്ട്‌ 
തുലാക്കോളു  ചുവപ്പിച്ച 
 പുഴയെ  പുല്‍കി 
നനഞ്ഞുറങ്ങാറുണ്ട്‌ .
ആഴങ്ങള്‍  മടുത്തു 
ഓളപ്പരപ്പില്‍
 എത്തിനോക്കുന്ന 
 മത്സ്യകന്യകയെ 
കഥപറഞ്ഞു , കഥപറഞ്ഞു 
 കരയിക്കാറുണ്ട് .
കണ്ണീരുപ്പുമായ് 
വിങ്ങിവീശുന്ന  കടല്‍കാറ്റിനെ 
പ്രണയിച്ചു  കൂടെ  പോകാന്‍ 
പിടഞ്ഞു  നോക്കാറുണ്ട് .
എന്നിട്ടും ,
യാത്രികരെ  നെഞ്ചിലേറ്റുന്ന 
വേളകളില്‍ , 
മനസുരുവിടുന്ന 
മന്ത്രാക്ഷര  ശക്തിയില്‍ 
തപം  ചെയ്തുരുകുന്ന 
തോണി .
ആരറിയുന്നു ,
തുഴക്കാരനില്ലാതെ
ആഴങ്ങളിലേക്ക് 
തനിച്ചൊരു 
മോഹയാത്ര ,
അതാണ്  തോണിയുടെ 
 സ്വപ്നമെന്ന് .


4 അഭിപ്രായങ്ങൾ:

  1. ആരറിയുന്നു ,
    തുഴക്കാരനില്ലാതെ
    ആഴങ്ങളിലേക്ക്
    തനിച്ചൊരു
    മോഹയാത്ര ,
    അതാണ് തോണിയുടെ
    സ്വപ്നമെന്ന് .

    തോണിയ്ക്ക് അങ്ങനെയൊരു സ്വപ്നമുണ്ടല്ലേ..? കൊള്ളാം ഇഷ്ടമായി

    മറുപടിഇല്ലാതാക്കൂ
  2. കവിത വളരെ ഇഷ്ട്മായി,ആഴങ്ങളാഗ്രഹിക്കുന്ന തോണിയുടെ വ്യഥകള്‍ നന്നായെഴുതി..

    മറുപടിഇല്ലാതാക്കൂ
  3. ഓളപ്പരപ്പില്‍
    ആടി ഉലഞ്ഞിട്ടുണ്ട്
    പലവട്ടം .
    നീലക്കയങ്ങളുടെ
    അഗാധതയെ
    മോഹിച്ചിട്ടുമുണ്ട്‌

    തോണിയില്‍ ഒരു ജീവിതയാത്ര ...!

    മറുപടിഇല്ലാതാക്കൂ
  4. അഗാധതയെ
    മോഹിച്ചിട്ടുമുണ്ട്‌

    മറുപടിഇല്ലാതാക്കൂ