അവള് എത്തുന്നു.
ഉഷ്ണം പുകഞ്ഞ
ദിവസങ്ങളെ ഇനി
ഉറക്കി ക്കിടത്താം
തണുപ്പിന്റെ തേരില്‍
തനിയെ എത്തുന്നവളെ
മിഴിനാളം നീട്ടി
സ്വീകരിക്കാം .
അവള്‍ക്കു നല്കാന്
ഒരുവീടും ,
വീട് നിറച്ചു മൌനവുമായി
കാത്തിരുന്ന
പകലുകളെ കുറിച്ച്
പതം പറഞ്ഞു കരയാം
ആ തണുത്ത തോളില്‍
തലചായ്ച്ചു
രാത്രികളെ ഇനി
ഉറങ്ങാതെ തീര്‍ക്കാം
നെഞ്ചില്‍ വിങ്ങുന്ന
സങ്കടങ്ങളെ
തേങ്ങലുകളാക്കി
അവളുടെ
കുളമ്പടികള്‍ക്ക്
കൂട്ടായ് പറഞ്ഞയക്കാം .
ആ നനുത്ത വിരലില്‍
തൂങ്ങി
അറിയാ വഴികളിലൂടെ
പതിയെ നടക്കാം
സന്ധ്യകളില്‍ ,
എന്റെ ജാലക കാഴ്ചയില്‍
അവളും -പിന്നെ
ഗുലാം അലിയും ,
ഗസലുമെത്തുമ്പോള്‍
നിഷേധിക്കപ്പെട്ട
ആകാശ സ്വാതന്ത്ര്യം പോലും
മറക്കാം.
ഒടുവില്‍ ,
നിന്റെ മടക്കയാത്രയില്‍
ആ തണുത്ത തേരില്‍
നീ ഇല്ലാതെ വയ്യെന്നൊരു
നുണ പറഞ്ഞു
ഒപ്പം കൂടാം.
ഇവിടേം നല്ല മഴയാ.. ഞാനും അവൾക്കൊപ്പം നടക്കുന്നു!
മറുപടിഇല്ലാതാക്കൂമിഴിനാളം നീട്ടി
മറുപടിഇല്ലാതാക്കൂസ്വീകരിക്കാം .
മഴ കവിത ഇഷ്ടായി.. ഈ ചിന്തകളും..
മറുപടിഇല്ലാതാക്കൂമഴയുടെ ജാലകക്കാഴ്ചകള്‍...
മറുപടിഇല്ലാതാക്കൂസന്ധ്യ...
ഗസല്‍...
(Please remove word verification)