പൊള്ളൂന്നോ ............?
സ്വപ്നമുറങ്ങുന്ന
കുറുമ്പന്‍ ക്കണ്ണിന്‍റെ
ചിമ്മി തുറക്കലായ്
ഒരു കുസൃതി ചോദ്യം
ഉച്ച വെയിലിന്‍റെ
ചൂടന്‍ കയ്യിലേക്ക -
മര്‍ന്നു നിക്കലായ്
ഉത്തരം .
പൊള്ളിക്കുന്ന വിരല്‍ ചൂടേറ്റു
നിന്ന് കത്തുമ്പോള്‍
ഉരുകി ഒലിക്കുന്ന
കൃഷ്ണമണികളെ നോക്കി
കണ്ണുനീരെന്ന
കളിയാക്കലുകള്‍.
കനല്‍ ച്ചുമ്പനങ്ങളില്‍
അസ്ഥി നുറുങ്ങവേ
ഉരുകി ഒലിക്കുന്ന
ലാവാ പ്രവാഹം
ചോരയും , നീരും
കുടിച്ചു തീര്‍ത്തു
"തീയില്‍ കുരുക്കാഞ്ഞതെന്തേ........ ?"
എന്നൊരോമന ചോദ്യം
എറിഞ്ഞു തന്നു
പടിയിറങ്ങുന്ന
ഉച്ചവെയില്‍
ഒരു പിന്‍വിളിക്ക്
കാതോര്‍ക്കുമോ ?
To correct a natural indifference I was placed half-way between misery and the sun. Misery kept me from believing that all was well under the sun, and the sun taught me that history wasn't everything.
മറുപടിഇല്ലാതാക്കൂ@camu