പണ്ടെന്നോ പെയ്തൊഴിഞ്ഞ
മഴത്തനുപ്പിന്റെ
ഓര്‍മയില്‍
കുളിര്‍ന്നുറങ്ങുന്നവള്‍,
ഉഷ്ണക്കാറ്റുണക്കുന്ന
ഉച്ച നേരങ്ങളില്‍
ആഴങ്ങളില്‍
പണ്ട് കിനിഞ്ഞിറങ്ങിയ
തണുപ്പിന്‍റെ
തോരാപ്പെയ്ത്തിലേക്ക്
തിരിഞ്ഞോടി ,
കിതച്ചു നിന്നവള്‍ .
തിരിമുറിയാത്ത
ഞാറ്റുവേല പ്പെയ്ത്തുപോലെ
അവസാനമില്ലാത്ത
ഓര്‍മ്മകള്‍ക്ക്
ജീവിതം
പകുത്തു കൊടുത്തു
നിസ്വയായവള്‍.
എന്നിട്ടും,
പുതുനാമ്പുകളെ
കിളിര്‍പ്പിക്കേണ്ടത്
നിയോഗമാണെന്ന
തിരിച്ചറിവില്‍
ആയിരം അരുമക്കനികളെ
ഗര്‍ഭം ധരിച്ചു
വിരിയിച്ചെടുത്തവള്‍.
ജീവരക്തത്തിനുയിര്‍നല്‍കി
മാറിലെ പാല്‍ഞരമ്പുകള്‍
വരളാതെ കാത്തവള്‍ .
കൂര്‍ത്ത നഖങ്ങള്‍
ആഴ്ത്തി, ആഴ്ത്തി
ഊറ്റിയെടുക്കപ്പെടുന്ന
കന്യകാത്ത്വത്തിനു
പ്രാണന്‍റെ വിലപറഞ്ഞവള്‍
........... ................. .....................
ഉടലഴകിലേക്ക്
പെയ്തിറങ്ങിയ
പെരുമഴക്കാലത്തിന്റെ
ഓര്‍മകളില്‍
കുളിര്‍ന്നുറങ്ങുന്നവളെ
ഭൂമി എന്ന് വിളിക്കാമോ ..........?
മഴത്തനുപ്പിന്റെ
ഓര്‍മയില്‍
കുളിര്‍ന്നുറങ്ങുന്നവള്‍,
ഉഷ്ണക്കാറ്റുണക്കുന്ന
ഉച്ച നേരങ്ങളില്‍
ആഴങ്ങളില്‍
പണ്ട് കിനിഞ്ഞിറങ്ങിയ
തണുപ്പിന്‍റെ
തോരാപ്പെയ്ത്തിലേക്ക്
തിരിഞ്ഞോടി ,
കിതച്ചു നിന്നവള്‍ .
തിരിമുറിയാത്ത
ഞാറ്റുവേല പ്പെയ്ത്തുപോലെ
അവസാനമില്ലാത്ത
ഓര്‍മ്മകള്‍ക്ക്
ജീവിതം
പകുത്തു കൊടുത്തു
നിസ്വയായവള്‍.
എന്നിട്ടും,
പുതുനാമ്പുകളെ
കിളിര്‍പ്പിക്കേണ്ടത്
നിയോഗമാണെന്ന
തിരിച്ചറിവില്‍
ആയിരം അരുമക്കനികളെ
ഗര്‍ഭം ധരിച്ചു
വിരിയിച്ചെടുത്തവള്‍.
ജീവരക്തത്തിനുയിര്‍നല്‍കി
മാറിലെ പാല്‍ഞരമ്പുകള്‍
വരളാതെ കാത്തവള്‍ .
കൂര്‍ത്ത നഖങ്ങള്‍
ആഴ്ത്തി, ആഴ്ത്തി
ഊറ്റിയെടുക്കപ്പെടുന്ന
കന്യകാത്ത്വത്തിനു
പ്രാണന്‍റെ വിലപറഞ്ഞവള്‍
........... ................. .....................
ഉടലഴകിലേക്ക്
പെയ്തിറങ്ങിയ
പെരുമഴക്കാലത്തിന്റെ
ഓര്‍മകളില്‍
കുളിര്‍ന്നുറങ്ങുന്നവളെ
ഭൂമി എന്ന് വിളിക്കാമോ ..........?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ