കടലിന്‍റെ
പ്രണയിനിയായിരുന്നു.
അവനിലേയ്ക്കു
കുതിചൊഴുകുമ്പോള്‍
അണകെട്ടി തടഞ്ഞത്
നിങ്ങളല്ലേ...?
നാട് വികസിക്കാന്‍
പ്രണയം പരിത്യജിച്ച്
തപസ്വിനിയായ് .
വിണ്ടുണങ്ങിയ മണ്ണിന്‍റെ
ഹൃദയാഴങ്ങളിലേക്ക്
തണുപ്പായ് അരിച്ചിറങ്ങി .
കറുത്തമക്കളുടെ
വെളുത്ത ചിരിയില്‍
കണ്ണീരുണങ്ങി..
ഈറന്‍ ചേലയില്‍
ഉടലഴകൊളിപ്പിച്ച്
രാവുറങ്ങി.
കടലിന്‍റെ വിരഹഗാനം
കാറ്റായ് തഴുകിയപ്പോള്‍
ഒതുക്കാന്‍ ശ്രമിച്ച
എന്‍റെ തേങ്ങലിന്‍റെ തള്ളലിലാണോ
വന്മതിലായ് എനിക്കുമുന്നില്‍
നിന്ന അണക്കെട്ടേ
നിന്നുള്ള് വിള്ളാന്‍
തുടങ്ങിയത്.
അച്ഛന്‍ മകളെയെന്നപോല്‍
നിന്‍റെ തണുത്ത കൈകള്‍
എന്‍റെ മുടിയിഴകളെ
തലോടുമ്പോള്‍
നീ ഒച്ചയില്ലാതെ കരഞ്ഞിരുന്നു .
മതി ....
എന്നെയോര്‍ത്തുള്ള
നിന്‍റെയീ സങ്കടം .
എന്‍റെ പ്രിയര്‍
നിന്‍റെ കണ്ണീര്‍പ്രളയത്തില്‍
മുങ്ങിയൊഴുകിയാലോ..?
നിന്‍റെ വിറകൊള്ളുന്ന ഉടല്‍
നിനക്കുവയസ്സായെന്നു -
റക്കെപ്പറഞ്ഞിട്ടും
ചെവിയുള്ളവര്‍
കേള്‍ക്കുന്നില്ലല്ലോ ....?
നിനക്കൊരു ശാപമോക്ഷം
അതെന്‍റെയും മോഹമാണ് .
പകരം വരണം മുന്നില്‍
കല്ലും , സിമന്റും, ഉരുക്കും -
കൊണ്ട്തീര്‍ത്ത
കരയാനറിയാത്തൊ-
രാണൊരുത്തന്‍..
dear priya n,the malayalee modernity is shaped by a sharp public sense of inhibitions,where we project ourselves as everything.....dams are definitely temples of modern india.but how do we sense our public in our self sese of everything needs to be carefully scripted out
മറുപടിഇല്ലാതാക്കൂyour fringe thoughts are bit symbiotic of that malayalee understanding and its subsequent hollowness
anyway thanks for this writing