ദയയുള്ളവന്‍...
കൂട്ടിലടച്ചപ്പോഴും
അതിരിട്ടുപൂട്ടിയോ -
രാകാശത്തുണ്ട്
പറക്കാന്‍ തന്നു.
.എയ്തുവിട്ട
ഓരോ അമ്പും
പകുതിയ്ക്കുവെച്ചു
വലിച്ചൂരി ,
മരുന്ന് പുരട്ടി
തഴുകിയുറക്കി .
പിടഞ്ഞുണര്‍ന്നപ്പോള്‍
നെഞ്ചിലിട്ടു താരാട്ടി .
പക്ഷിച്ചിറകുകള്‍
പകുതിമുറിച്ച്
കാണാ പുറത്തേ-
ക്കെറിഞ്ഞു .
ഉണങ്ങാമുറിവില്‍
ചോര കിനിഞ്ഞപ്പോള്‍
ഉമ്മയാലൊപ്പി.
അവന്‍റെ നായാട്ടു -
വേളയില്‍
പക്ഷിക്ക് കാവല്‍
തിളങ്ങുന്ന കത്തിയും
തിളയ്ക്കുന്ന എണ്ണയും .
മുറിഞ്ഞ ചിറകും ,
അടഞ്ഞ കൂടും ,
അതിരിട്ട ആകാശവും .....
സ്വാതന്ത്ര്യം
മരണത്തിലേക്ക്
യാചനയാക്കി
പക്ഷിക്കണ്ണുകള്‍ .
അവന്‍റെ കണ്ണില്‍
പക്ഷെ ,
വളര്‍ത്തി കൊല്ലുന്നതിലെ
സുഖം ....
കൂട്ടിലടച്ചപ്പോഴും
അതിരിട്ടുപൂട്ടിയോ -
രാകാശത്തുണ്ട്
പറക്കാന്‍ തന്നു.
.എയ്തുവിട്ട
ഓരോ അമ്പും
പകുതിയ്ക്കുവെച്ചു
വലിച്ചൂരി ,
മരുന്ന് പുരട്ടി
തഴുകിയുറക്കി .
പിടഞ്ഞുണര്‍ന്നപ്പോള്‍
നെഞ്ചിലിട്ടു താരാട്ടി .
പക്ഷിച്ചിറകുകള്‍
പകുതിമുറിച്ച്
കാണാ പുറത്തേ-
ക്കെറിഞ്ഞു .
ഉണങ്ങാമുറിവില്‍
ചോര കിനിഞ്ഞപ്പോള്‍
ഉമ്മയാലൊപ്പി.
അവന്‍റെ നായാട്ടു -
വേളയില്‍
പക്ഷിക്ക് കാവല്‍
തിളങ്ങുന്ന കത്തിയും
തിളയ്ക്കുന്ന എണ്ണയും .
മുറിഞ്ഞ ചിറകും ,
അടഞ്ഞ കൂടും ,
അതിരിട്ട ആകാശവും .....
സ്വാതന്ത്ര്യം
മരണത്തിലേക്ക്
യാചനയാക്കി
പക്ഷിക്കണ്ണുകള്‍ .
അവന്‍റെ കണ്ണില്‍
പക്ഷെ ,
വളര്‍ത്തി കൊല്ലുന്നതിലെ
സുഖം ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ