2011 ഒക്‌ടോബർ 14, വെള്ളിയാഴ്‌ച

പകലിനോട് പറയാനുള്ളത്

 വെയില്‍  വഴികളില്‍ 
ഉഷ്ണം  വിതച്ചത് 
കിതച്ചോടുന്ന
പകലുകള്‍ .

എണ്ണിയാല്‍  തീരാത്ത 
സങ്കടങ്ങളെ 
നെഞ്ചേറ്റുന്നത്  കൊണ്ടാണോ 
പകലേ, നിനക്കീ  തീനിറം?

കൊച്ചു  കൈകളില്‍ 
ചില്ലറത്തുട്ടുമായ് 
വഴിയരികിലൊരനാഥ-
ബാല്ല്യം.

നരച്ച  ജീവിതം 
ഭാണ്ടമാക്കി 
നിന്നിലൂടെ 
നടന്നകലുന്ന 
കരയാന്‍  മറന്ന 
അമ്മമാര്‍ ...

നഗരത്തിരക്കില്‍ 
നിറവയറുമായ്
ചിരിച്ചിരിക്കുന്ന 
കിറുക്കിയോരുത്തി .

കൂകിപ്പായും
മരണവണ്ടിയില്‍നിന്നും 
നിന്‍റെ മടിയിലേക്കാരോ
എറിഞ്ഞിട്ട 
പകുതി  ചത്തൊരു 
പക്ഷിക്കുഞ്ഞ്.

നിരോധിച്ച  വിഷത്തിന്‍റെ
മണവുമായ് 
വരണ്ട  കാറ്റ്
നിന്നിലേക്കാഞ്ഞു-
വീശുന്നത്  കൊണ്ടാണോ 
തീയായ്- നീ  തിളച്ചുരുകുന്നത് ?

എണ്ണിയാല്‍  തീരാത്ത 
സങ്കടങ്ങളെ 
തനിയെ  ഇങ്ങനെ
നെഞ്ചേറ്റിയാണ് 
പകലേ... നിനക്കീ -
തീ  നിറം  വന്നത്. 

3 അഭിപ്രായങ്ങൾ:

  1. സങ്കടങ്ങള്‍ പകുത്തെടുക്കാന്‍ ഈവന്നകാലത്ത് ആരേലും തയ്യാറാകുമോ..?
    ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  2. എണ്ണിയാല്‍ തീരാത്ത
    സങ്കടങ്ങളെ
    തനിയെ ഇങ്ങനെ
    നെഞ്ചേറ്റിയാവം ഒരു പക്ഷെ പകല്‍ കറുത്ത് പോകുന്നത്. കവിത നന്നായി

    മറുപടിഇല്ലാതാക്കൂ
  3. എല്ലാം ഒന്ന് ഇറക്കി വെക്കാന്‍ വേണ്ടിയാണോ ?

    മറുപടിഇല്ലാതാക്കൂ