2011 ഒക്‌ടോബർ 29, ശനിയാഴ്‌ച

കാത്തിരിപ്പ്

ചിത്രജാലകങ്ങള്‍   
ശബ്ദമില്ലാതെ  തുറന്ന്
ഏതു രാവിലാണ് 
തെന്നലും , നീയും 
എന്നിലേക്കെത്തുക?

മൌനത്തിന്‍റെ  ഈ 
പുകയുന്ന  നെരിപ്പോടില്‍ 
കഥയില്ലാത്ത  സ്വപ്നങ്ങള്‍ക്ക് 
കാവല്‍ക്കാരിയായ്
വെറുതെ  ഇങ്ങനെ ഇരിക്കുമ്പോള്‍ 
നിലാനൂലിലെ തണുപ്പായ് 
പ്പാദസ്വനത്തിന്‍റെ  
പതിഞ്ഞ  താളം  പോലുമില്ലാതെ 
എന്നാണ് നീ  എന്നിലേക്കൂര്‍ന്നിറങ്ങുക ?

ഈ  ചില്ലുജാലകങ്ങള്‍ 
ശബ്ദമില്ലാതെ  തുറന്ന് 
ആ  കൈക്കരുത്തിലേക്കൊന്നു- 
ചേര്‍ത്തു നിര്‍ത്തി, 
നെറുകയില്‍  ഒരുമ്മത്തനുപ്പായ്
ഉടലിലേക്ക് 
നീ, ആഴ്ന്നിറങ്ങുമ്പോള്‍ 
എന്‍റെ കഥയില്ലാത്ത 
സ്വപ്നങ്ങളെ 
സ്വതന്ത്രരാക്കി 
ഞാന്‍ , അലയാന്‍  വിടും .

നിന്‍റെ അവസാന  ചുംബനം 
എന്‍റെ  ചുണ്ടിലെ 
അവശേഷിച്ച  ഉറക്കുപ്പാട്ടിനെയും 
ഊതിക്കളയും .
തിരിച്ചുപോക്കിനായ് 
നിലാനൂലിലേക്ക് നീ 
പിന്‍വാങ്ങുമ്പോള്‍ 
നീ തന്ന  തണുപ്പിറക്കിയിറക്കി
ഞാനങ്ങനെ ..................




3 അഭിപ്രായങ്ങൾ:

  1. അഗ്രിഗേറ്റര്‍ ഒത്തിരി കാലമായ് നോക്കാത്തതിനാലാവും ഇങ്ങനൊരാളെ കണ്ടിരുന്നുല്ല :)

    കവിത ആസ്വാദ്യകരമായി, ഇഷ്ടപ്പെട്ടു..
    അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുക.

    മറുപടിഇല്ലാതാക്കൂ
  2. നല്ല ചിന്തകള്‍ നല്ലവാക്കുകളായി പരിണമിച്ചിരിക്കുന്നു. ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  3. കാത്തിരിക്കാം നിന്നെ ഞാന്‍.................

    മറുപടിഇല്ലാതാക്കൂ