ചിത്രജാലകങ്ങള്‍
ശബ്ദമില്ലാതെ തുറന്ന്
ഏതു രാവിലാണ്
തെന്നലും , നീയും
എന്നിലേക്കെത്തുക?
മൌനത്തിന്റെ ഈ
പുകയുന്ന നെരിപ്പോടില്‍
കഥയില്ലാത്ത സ്വപ്നങ്ങള്‍ക്ക്
കാവല്ക്കാരിയായ്
വെറുതെ ഇങ്ങനെ ഇരിക്കുമ്പോള്‍
നിലാനൂലിലെ തണുപ്പായ്
പ്പാദസ്വനത്തിന്റെ
പതിഞ്ഞ താളം പോലുമില്ലാതെ
എന്നാണ് നീ എന്നിലേക്കൂര്‍ന്നിറങ്ങുക ?
ഈ ചില്ലുജാലകങ്ങള്‍
ശബ്ദമില്ലാതെ തുറന്ന്
ആ കൈക്കരുത്തിലേക്കൊന്നു-
ചേര്‍ത്തു നിര്‍ത്തി,
നെറുകയില്‍ ഒരുമ്മത്തനുപ്പായ്
ഉടലിലേക്ക്
നീ, ആഴ്ന്നിറങ്ങുമ്പോള്
എന്റെ കഥയില്ലാത്ത
സ്വപ്നങ്ങളെ
സ്വതന്ത്രരാക്കി
ഞാന്‍ , അലയാന്‍ വിടും .
നിന്റെ അവസാന ചുംബനം
എന്റെ ചുണ്ടിലെ
അവശേഷിച്ച ഉറക്കുപ്പാട്ടിനെയും
ഊതിക്കളയും .
തിരിച്ചുപോക്കിനായ്
നിലാനൂലിലേക്ക് നീ
പിന്‍വാങ്ങുമ്പോള്‍
നീ തന്ന തണുപ്പിറക്കിയിറക്കി
ഞാനങ്ങനെ ..................
അഗ്രിഗേറ്റര്‍ ഒത്തിരി കാലമായ് നോക്കാത്തതിനാലാവും ഇങ്ങനൊരാളെ കണ്ടിരുന്നുല്ല :)
മറുപടിഇല്ലാതാക്കൂകവിത ആസ്വാദ്യകരമായി, ഇഷ്ടപ്പെട്ടു..
അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുക.
നല്ല ചിന്തകള്‍ നല്ലവാക്കുകളായി പരിണമിച്ചിരിക്കുന്നു. ആശംസകള്‍.
മറുപടിഇല്ലാതാക്കൂകാത്തിരിക്കാം നിന്നെ ഞാന്‍.................
മറുപടിഇല്ലാതാക്കൂ