വെയില് വഴികളില്‍
ഉഷ്ണം വിതച്ചത്
കിതച്ചോടുന്ന
പകലുകള്‍ .
എണ്ണിയാല്‍ തീരാത്ത
സങ്കടങ്ങളെ
നെഞ്ചേറ്റുന്നത് കൊണ്ടാണോ
പകലേ, നിനക്കീ തീനിറം?
കൊച്ചു കൈകളില്‍
ചില്ലറത്തുട്ടുമായ്
വഴിയരികിലൊരനാഥ-
ബാല്ല്യം.
നരച്ച ജീവിതം
ഭാണ്ടമാക്കി
നിന്നിലൂടെ
നടന്നകലുന്ന
കരയാന്‍ മറന്ന
അമ്മമാര്‍ ...
നഗരത്തിരക്കില്‍
നിറവയറുമായ്
ചിരിച്ചിരിക്കുന്ന
കിറുക്കിയോരുത്തി .
കൂകിപ്പായും
മരണവണ്ടിയില്‍നിന്നും
നിന്റെ മടിയിലേക്കാരോ
എറിഞ്ഞിട്ട
പകുതി ചത്തൊരു
പക്ഷിക്കുഞ്ഞ്.
നിരോധിച്ച വിഷത്തിന്റെ
മണവുമായ്
വരണ്ട കാറ്റ്
നിന്നിലേക്കാഞ്ഞു-
വീശുന്നത് കൊണ്ടാണോ
തീയായ്- നീ തിളച്ചുരുകുന്നത് ?
എണ്ണിയാല്‍ തീരാത്ത
സങ്കടങ്ങളെ
തനിയെ ഇങ്ങനെ
നെഞ്ചേറ്റിയാണ്
പകലേ... നിനക്കീ -
തീ നിറം വന്നത്.
സങ്കടങ്ങള്‍ പകുത്തെടുക്കാന്‍ ഈവന്നകാലത്ത് ആരേലും തയ്യാറാകുമോ..?
മറുപടിഇല്ലാതാക്കൂആശംസകള്.
എണ്ണിയാല്‍ തീരാത്ത
മറുപടിഇല്ലാതാക്കൂസങ്കടങ്ങളെ
തനിയെ ഇങ്ങനെ
നെഞ്ചേറ്റിയാവം ഒരു പക്ഷെ പകല്‍ കറുത്ത് പോകുന്നത്. കവിത നന്നായി
എല്ലാം ഒന്ന് ഇറക്കി വെക്കാന്‍ വേണ്ടിയാണോ ?
മറുപടിഇല്ലാതാക്കൂ