പിഴക്കുന്ന
കാല് ത്താളങ്ങളോട്
പരിഭവിച്ചു
എവിടെയോ
അടര്‍ന്നിറങ്ങി പ്പോയ
ചിലങ്കകള്‍ ........
വിരല്‍ത്തുമ്പില്‍ നിന്നും
ഉര്‍ന്നിറങ്ങി
വരില്ലിനി എന്നു
കനപ്പിച്ചു പറഞ്ഞു
അകന്നു പോകുന്ന
മുദ്രകള്‍ ...........
മടക്കമില്ലെന്നുറപ്പിച്ചു
മറവിയിലാണ്ടു-
റങ്ങിക്കിടക്കുന്ന
ഓര്‍മകള്‍ ....
വഴിയിലെവിടെയോ
പാറിയകന്ന
പ്രണയത്തോടൊപ്പം
ഇറങ്ങിപോയ
മനസ് .........
എത്ര വിളിച്ചിട്ടും
വരാതെ
ഒരുമ്മ പോലും
തരാതെ
മുഖം തിരിച്ചുറങ്ങുന്ന
സ്വപ്നങ്ങള്‍ ....
നടന്നു തീര്‍ത്തതെങ്കിലും
മറന്നു പോയ
വഴികളിലൂടെ
കളഞ്ഞു പോയവയെ
തിരഞ്ഞിറങ്ങാന്‍
ഒരു വഴികാട്ടി
നക്ഷത്രം ...
അതെന്നാണാവോ
ഉദിക്കുക ..........?
ഓര്‍മകള്‍ ....
വഴിയിലെവിടെയോ
പാറിയകന്ന
പ്രണയത്തോടൊപ്പം
ഇറങ്ങിപോയ
മനസ് .........
എത്ര വിളിച്ചിട്ടും
വരാതെ
ഒരുമ്മ പോലും
തരാതെ
മുഖം തിരിച്ചുറങ്ങുന്ന
സ്വപ്നങ്ങള്‍ ....
നടന്നു തീര്‍ത്തതെങ്കിലും
മറന്നു പോയ
വഴികളിലൂടെ
കളഞ്ഞു പോയവയെ
തിരഞ്ഞിറങ്ങാന്‍
ഒരു വഴികാട്ടി
നക്ഷത്രം ...
അതെന്നാണാവോ
ഉദിക്കുക ..........?
nice..:)
മറുപടിഇല്ലാതാക്കൂനടന്നു തീര്‍ത്തതെങ്കിലും
മറുപടിഇല്ലാതാക്കൂമറന്നു പോയ
വഴികളിലൂടെ
കളഞ്ഞു പോയവയെ
തിരഞ്ഞിറങ്ങാന്‍
ഒരു വഴികാട്ടി
നക്ഷത്രം ...
അതെന്നാണാവോ
ഉദിക്കുക ..........?
പ്രതീക്ഷ കൈവിടണ്ട
മറുപടിഇല്ലാതാക്കൂ