മഞ്ഞ് വിഴുങ്ങിയ
വന്‍കരകളും
മഹാസമുദ്രങ്ങളും
മറികടന്ന്
ഏതു തീരത്തേക്കാണ്
നീ കുതിച്ചോടുന്നത് ?
നിന്‍റെ അകലുന്ന
നീളന്‍ നിഴല്‍
വാശിയോടെ
എന്‍റെ സ്വപനങ്ങളിലേക്കി-
രുട്ടുവീഴ്ത്തുന്നു .
നിന്‍റെ വിരല്‍ തണുപ്പില്‍
അടിമുടി തണുക്കാതെ ,
നിന്‍റെ ചുമല്‍ക്കരുത്തില്‍ ചാഞ്ഞ്
കനമിറക്കാതെ,
നിന്‍റെ കണ്‍തിളക്കത്തിലേക്കൊരു -
മ്മനീട്ടാതെ
എന്‍റെ യാത്രകള്‍
വിരസമാകുമ്പോള്‍
ഒന്നറിയുക .....
നീ പൊഴിക്കുന്ന
തണുപ്പില്‍ ചവുട്ടി
വരണ്ട മൌനത്തിന്‍റെ
കൈപിടിച്ച്
ഈ ഉഷ്ണദൂരങ്ങള്‍
ഞാന്‍ നടന്നുതീര്‍ക്കും ....
വന്‍കരകളും
മഹാസമുദ്രങ്ങളും
മറികടന്ന്
ഏതു തീരത്തേക്കാണ്
നീ കുതിച്ചോടുന്നത് ?
നിന്‍റെ അകലുന്ന
നീളന്‍ നിഴല്‍
വാശിയോടെ
എന്‍റെ സ്വപനങ്ങളിലേക്കി-
രുട്ടുവീഴ്ത്തുന്നു .
നിന്‍റെ വിരല്‍ തണുപ്പില്‍
അടിമുടി തണുക്കാതെ ,
നിന്‍റെ ചുമല്‍ക്കരുത്തില്‍ ചാഞ്ഞ്
കനമിറക്കാതെ,
നിന്‍റെ കണ്‍തിളക്കത്തിലേക്കൊരു -
മ്മനീട്ടാതെ
എന്‍റെ യാത്രകള്‍
വിരസമാകുമ്പോള്‍
ഒന്നറിയുക .....
നീ പൊഴിക്കുന്ന
തണുപ്പില്‍ ചവുട്ടി
വരണ്ട മൌനത്തിന്‍റെ
കൈപിടിച്ച്
ഈ ഉഷ്ണദൂരങ്ങള്‍
ഞാന്‍ നടന്നുതീര്‍ക്കും ....
good....something special in this poem...but i dont knw what is it and hw to express it...really nice chechi
മറുപടിഇല്ലാതാക്കൂ