2012 മാർച്ച് 24, ശനിയാഴ്‌ച

പരീക്ഷ

ഉത്തരമറിയാത്ത
ചോദ്യങ്ങള്‍ ദാനം  തന്ന്
കടന്ന് പോകുന്ന  
പരീക്ഷകള്‍ക്കെല്ലാം
മീനച്ചൂട്.

ജീവിതമെന്ന 
തലക്കെട്ടിനു  താഴെ 
എഴുതിത്തീര്‍ക്കാനാവാതെ
വലിയൊരുത്തരം
മുറിഞ്ഞും ... മറന്നും ...
മഷിമാഞ്ഞ്.....


പൂരിപ്പിച്ചെഴുതാത്ത
അപൂര്‍ണ്ണ  സമസ്യകള്‍
നിറഞ്ഞ  കറുത്ത
കള്ളികളിലേതോഒന്നില്‍
 ഉടക്കിത്തൂങ്ങുന്നത്
അറ്റുപ്പോയ സ്വപ്‌നങ്ങള്‍ .

മനപ്പാടമാക്കിയ
സമവാക്ക്യങ്ങള്‍
പകുതിക്ക് വെച്ച്  മറന്ന്
വിറങ്ങലിച്ചങ്ങനെയിരിക്കുമ്പോള്‍
കാതോര്‍ക്കുന്നതൊരു -
വാണിംഗ് ബെല്ലിന്.


അറിയാം  അപ്പോഴും
ശരിതെറ്റുകള്‍
വിലയിരുത്താന്‍
എവിടെയോ ഒരു
മൂല്ല്യനിര്‍ണ്ണയ -
ക്ക്യാമ്പൊരുങ്ങുന്നുണ്ടെന്ന്.....







1 അഭിപ്രായം:

  1. ശരിയും തെറ്റും ആപേക്ഷികമാണ് എന്‍റെ ശരി പലപ്പോഴും മറ്റുള്ളവര്‍ക്ക് തെറ്റായിരുന്നു

    മറുപടിഇല്ലാതാക്കൂ