ഒടുവില്‍ , നീയും ,
നിന്നോടൊപ്പം ഞാനും
അവശേഷിക്കും
അടയാളങ്ങള്‍ മാത്രമായി....
ജീവിതം ബാക്കിവെച്ച
അടയാളങ്ങളിലേക്ക്
പുകയൂതി
ജനിമൃതികളുടെ
കാണാപാഠങ്ങള്‍
ഉരുക്കഴിച്ച്
കാലം കടന്നുപോകും .
പിന്‍പേ വരുന്നവര്‍ക്കായ്
അടയാളങ്ങളും
മാഞ്ഞുതുടങ്ങുമ്പോള്‍
ഒഴിഞ്ഞു കൊടുത്ത
ഇടങ്ങളില്‍
പതിഞ്ഞ താളത്തില്‍
തലമുറകള്‍
പിച്ചവെക്കും.
അതിനുമുന്നേ
നമുക്ക് പരസ്പരം
പകര്‍ത്തിയെഴുതാം
കാലത്തിനു പോലും
വായിച്ചു തീര്‍ക്കാനാവാത്ത
കവിതകളായ്.
very nice....keep it up chechi....
മറുപടിഇല്ലാതാക്കൂ