ഉത്തരമറിയാത്ത
ചോദ്യങ്ങള്‍ ദാനം തന്ന്
കടന്ന് പോകുന്ന
പരീക്ഷകള്‍ക്കെല്ലാം
മീനച്ചൂട്.
ജീവിതമെന്ന
തലക്കെട്ടിനു താഴെ
എഴുതിത്തീര്‍ക്കാനാവാതെ
വലിയൊരുത്തരം
മുറിഞ്ഞും ... മറന്നും ...
മഷിമാഞ്ഞ്.....
പൂരിപ്പിച്ചെഴുതാത്ത
അപൂര്‍ണ്ണ സമസ്യകള്‍
നിറഞ്ഞ കറുത്ത
കള്ളികളിലേതോഒന്നില്‍
ഉടക്കിത്തൂങ്ങുന്നത്
അറ്റുപ്പോയ സ്വപ്നങ്ങള്‍ .
മനപ്പാടമാക്കിയ
സമവാക്ക്യങ്ങള്‍
പകുതിക്ക് വെച്ച് മറന്ന്
വിറങ്ങലിച്ചങ്ങനെയിരിക്കുമ്പോള്‍
കാതോര്‍ക്കുന്നതൊരു -
വാണിംഗ് ബെല്ലിന്.
അറിയാം അപ്പോഴും
ശരിതെറ്റുകള്‍
വിലയിരുത്താന്‍
എവിടെയോ ഒരു
മൂല്ല്യനിര്‍ണ്ണയ -
ക്ക്യാമ്പൊരുങ്ങുന്നുണ്ടെന്ന്.....
വലിയൊരുത്തരം
മുറിഞ്ഞും ... മറന്നും ...
മഷിമാഞ്ഞ്.....
പൂരിപ്പിച്ചെഴുതാത്ത
അപൂര്‍ണ്ണ സമസ്യകള്‍
നിറഞ്ഞ കറുത്ത
കള്ളികളിലേതോഒന്നില്‍
ഉടക്കിത്തൂങ്ങുന്നത്
അറ്റുപ്പോയ സ്വപ്നങ്ങള്‍ .
മനപ്പാടമാക്കിയ
സമവാക്ക്യങ്ങള്‍
പകുതിക്ക് വെച്ച് മറന്ന്
വിറങ്ങലിച്ചങ്ങനെയിരിക്കുമ്പോള്‍
കാതോര്‍ക്കുന്നതൊരു -
വാണിംഗ് ബെല്ലിന്.
അറിയാം അപ്പോഴും
ശരിതെറ്റുകള്‍
വിലയിരുത്താന്‍
എവിടെയോ ഒരു
മൂല്ല്യനിര്‍ണ്ണയ -
ക്ക്യാമ്പൊരുങ്ങുന്നുണ്ടെന്ന്.....
ശരിയും തെറ്റും ആപേക്ഷികമാണ് എന്റെ ശരി പലപ്പോഴും മറ്റുള്ളവര്‍ക്ക് തെറ്റായിരുന്നു
മറുപടിഇല്ലാതാക്കൂ