നിനച്ചിരിക്കാതെയാണ്
ചിറകുമുളച്ച വാക്ക്
കൂട് വിട്ടു പുറത്തു പോവുക
മാമ്പൂമണക്കുന്ന
കാറ്റിന്‍റെ കയ്യില്‍
തൂങ്ങിയാണ്
വെയിലുപെയ്യുന്ന
പകലുമുഴുവന്‍
അലഞ്ഞു തീര്‍ക്കുക
നരുനിലാവിന്‍റെ
ചില്ലുഗ്ലാസ്സില്‍
മധുമാസരാവിന്‍റെ
ലഹരി നുണഞ്ഞ്
രാവേറെ വൈകിയാണ്
കൂടണയുക
.
കെട്ടിപ്പിടിച്ചൊരുമ്മ -
കൊണ്ടാണ്
എന്‍റെ നോക്കിന്‍റെ
മുനയൊടിക്കുക.
ആ വിരിമാറിലൊട്ടി
രാവുതീര്‍ക്കുമ്പോഴാണ്
വാക്കേ .... .... നിന്‍റെ ചൂട്
കവിതയായ് എന്നില്‍ വിരിയുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ