കൂട്ടുകാരീ......
ഇന്നലെ കണ്ടപ്പോള്‍
നിലാവിന്‍റെ കയ്യില്‍
കൊടുത്തയച്ചിരുന്നു
നിനക്ക് തരാന്‍
കൈക്കുടന്ന നിറയെ
കുടമുല്ലപ്പൂവുകള്‍
ചുരമിറങ്ങി , ചൂളം കുത്തി
ഉഷ്ണക്കാറ്റെത്തിത്തുടങ്ങി .
നിന്‍റെ കവിതകള്‍
ചൊല്ലിക്കൊടുത്ത്
അവനെ ഞാന്‍ തണുപ്പി ച്ചിരുത്താരുണ്ട് .
വേലിയ്ക്കരുകില്‍
മൈലാഞ്ചിച്ചെടി
തഴച്ചു വളരുന്നു
നമ്മുടെ മുടിയിഴയില്‍
നരപടരാന്‍
സമ്മതിക്കില്ലെന്ന
വാശിയോടെ ...!
നീ നട്ടുനനച്ച
അരളിച്ചെടി
വടക്കേകോണില്‍
പൂത്തു തുടങ്ങി .
നിന്‍റെ സ്വപ്നത്തിലെയാ -
പതിവുകാരന്‍ ,
ചെഗുവേര മുഖമുള്ള
ചെറുപ്പക്കാരന്‍
എന്‍റെ പകല്‍ മയക്കത്തില്‍
പതിവായെത്തി
നീ അവനെ മറനെന്നു
പരിഭവിക്കുന്നു .
എന്താ പെണ്ണെ ....
സ്വപ്നങ്ങളോടും
പിണങ്ങിയോ നീ ....?
ഒന്നുറപ്പ് ,
എത്ര പരിഭവിച്ചാലും
അടുത്ത മഴയ്ക്കുമുന്നെ
നീ , എന്നിലേയ്ക്കെത്തുമെന്ന് .
പുറത്ത് പുതുമഴപെയ്യുമ്പോള്‍
ഒറ്റപുതപ്പിന്നുള്ളില്‍
നിന്നോടൊട്ടിക്കിടന്ന്
നിന്‍റെ പരിഭവങ്ങള്‍
അലിയിച്ചുകളയാന്‍
എനിക്കല്ലേ കഴിയൂ...
എന്‍റെ പൂമുഖത്തേയ്ക്കു
പുതുമഴയും, നീയും
കൈകോര്‍ത്തു കയറുന്ന
ഈറന്‍ സന്ധ്യയ്ക്കായ്
കാത്തുകൊണ്ട്
നിന്‍റെ സ്വന്തം .................
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ