പിന്ക്കാഴ്ചയായ്
പുറകോട്ടോടുന്ന
അളന്നാല്‍ തീരാത്ത ദൂരങ്ങള്‍ ,
മതിവരാത്ത കാഴ്ചകള്‍..,
സ്വന്തമെന്ന്
അഹങ്കരിച്ചവയെല്ലാം
കണ്മറഞ്ഞ കാഴ്ചയായ്
പിന്നിലേക്കൊടുംപോള്‍
കാലത്തിന്റെ കണ്ണില്‍
പരിഹാസച്ചിരി .
ഇനി ,
പിന്ക്കാഴ്ചയിലെ
അകലുന്ന വഴികളിലേക്ക്
കണ്ണീരിനെ ഇറക്കിവിട്ട്
മുന്നോട്ടു നടക്കാം പതിയെ.
പക്ഷെ,
കൂര്‍ത്ത മുള്ളും ,
കല്ലും, കുഴിയും
നോവിക്കുമ്പോഴെല്ലാം
ചാഞ്ഞിരുന്നു തേങ്ങാന്‍
കൂട്ടുകാരാ .....
എനിക്ക് നിന്റെ
നെഞ്ചിന്‍ ചൂട്
കൂടിയേ തീരു.
അതിനാല്‍
നിന്റെ ദൂരത്തിലെ
പിന്ക്കാഴ്ചയായ്
ആദ്യം മറയാന്‍
ഇതു ദൈവത്തോടാണ്
ഞാന്‍ പ്രാര്‍ഥിച്ചുത്തുടങ്ങേണ്ടത് ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ