വിളര്‍ത്ത ശരീരത്തില്‍
വിറയലായ് പടരുന്ന
പനിക്കുളിര് .
ഏത് കമ്പിളിയ്ക്കുള്ളിലെ
വാല്സല്ല്യചൂടാണീ -
കുളിരിനെ
കുടഞ്ഞു കളയുക?
പകലിലെ
പനിമയക്കങ്ങളില്
ചിറകുള്ള കുതിരമേല്‍
ആകാശത്തിനു മപ്പുറത്തേക്ക്
പറന്നു പൊങ്ങുമ്പോള്‍
ആര്‍ക്കുവേണ്ടിയാണ്
കൈകള്‍ താഴോട്ട് നീണ്ടത് ?
പേരറിയാത്ത പൂക്കള്‍
വിരിഞ്ഞു നില്ക്കുമൊ-
രുദ്യാന ക്കാഴ്ച
താഴ്വരയിലെ
തണുപ്പിലൂടെ
പതിയെ നടക്കുമ്പോള്‍
വഴിക്കട്ടുവാന്
മുന്നിലൊരു കുഞ്ഞിക്കാലടി .
പനിക്കഴ്ചയിലെ
പതിവായ്
മഴനഞ്ഞുനില്ക്കുമൊരു
'കുട്ടി' ചിത്രം
തൂവെള്ള താടിതടവി
ഓത്തുപള്ളിയിലെ
ഒതുക്കുകല്ലില്‍
ഒറ്റയ്ക്കിരുന്നു
ചിരിക്കുന്ന
ഹാജി മൊല്ലാക്ക
അകമ്പടിയായ്
പള്ളിപ്പറമ്പും
മീസാന്‍കല്ലും .
പഴയ എല്‍. പി സ്കൂളിനു
പൂമ്പാറ്റ ചന്തം
കുഞൊച്ചയില്
ഒരു 'ജനഗണമന '
ഓളപ്പരപ്പിലെ
തുഴയില്ലാത്ത തോണിക്ക്
കയ്യില്‍ പച്ച കുത്തിയ
കടലവില്‍പ്പനക്കാരിയുടെ
മുഖം .
കരയില്‍ നിന്ന്
ജീവനെടുത്ത് വിളിച്ചിട്ടും
തിരിഞ്ഞുനോക്കാത്ത
തിരക്കിട്ടുപോകുന്ന
തോണി .
കണ്ണിലൂരുന്ന വേദന .
മായക്കാഴ്ചള്ക്കൊടുവില്
വിയര്‍ത്തു കുളിച്ച്
ഉടലുണരുമ്പോള്‍
'പിന്നെവരാം ' എന്നൊരു
കള്ള ച്ചിരിയുമായ്
പിന്‍വാങ്ങുന്ന പനീ.....
നീ , എനിക്കുതന്ന
സ്വപ്നക്കാഴ്ചകള്‍ക്ക്
ഒരായിരം നന്ദി.
വിറയലായ് പടരുന്ന
പനിക്കുളിര് .
ഏത് കമ്പിളിയ്ക്കുള്ളിലെ
വാല്സല്ല്യചൂടാണീ -
കുളിരിനെ
കുടഞ്ഞു കളയുക?
പകലിലെ
പനിമയക്കങ്ങളില്
ചിറകുള്ള കുതിരമേല്‍
ആകാശത്തിനു മപ്പുറത്തേക്ക്
പറന്നു പൊങ്ങുമ്പോള്‍
ആര്‍ക്കുവേണ്ടിയാണ്
കൈകള്‍ താഴോട്ട് നീണ്ടത് ?
പേരറിയാത്ത പൂക്കള്‍
വിരിഞ്ഞു നില്ക്കുമൊ-
രുദ്യാന ക്കാഴ്ച
താഴ്വരയിലെ
തണുപ്പിലൂടെ
പതിയെ നടക്കുമ്പോള്‍
വഴിക്കട്ടുവാന്
മുന്നിലൊരു കുഞ്ഞിക്കാലടി .
പനിക്കഴ്ചയിലെ
പതിവായ്
മഴനഞ്ഞുനില്ക്കുമൊരു
'കുട്ടി' ചിത്രം
തൂവെള്ള താടിതടവി
ഓത്തുപള്ളിയിലെ
ഒതുക്കുകല്ലില്‍
ഒറ്റയ്ക്കിരുന്നു
ചിരിക്കുന്ന
ഹാജി മൊല്ലാക്ക
അകമ്പടിയായ്
പള്ളിപ്പറമ്പും
മീസാന്‍കല്ലും .
പഴയ എല്‍. പി സ്കൂളിനു
പൂമ്പാറ്റ ചന്തം
കുഞൊച്ചയില്
ഒരു 'ജനഗണമന '
ഓളപ്പരപ്പിലെ
തുഴയില്ലാത്ത തോണിക്ക്
കയ്യില്‍ പച്ച കുത്തിയ
കടലവില്‍പ്പനക്കാരിയുടെ
മുഖം .
കരയില്‍ നിന്ന്
ജീവനെടുത്ത് വിളിച്ചിട്ടും
തിരിഞ്ഞുനോക്കാത്ത
തിരക്കിട്ടുപോകുന്ന
തോണി .
കണ്ണിലൂരുന്ന വേദന .
മായക്കാഴ്ചള്ക്കൊടുവില്
വിയര്‍ത്തു കുളിച്ച്
ഉടലുണരുമ്പോള്‍
'പിന്നെവരാം ' എന്നൊരു
കള്ള ച്ചിരിയുമായ്
പിന്‍വാങ്ങുന്ന പനീ.....
നീ , എനിക്കുതന്ന
സ്വപ്നക്കാഴ്ചകള്‍ക്ക്
ഒരായിരം നന്ദി.
പൊള്ളുന്ന ഓര്‍മ്മകള്‍ :)
മറുപടിഇല്ലാതാക്കൂപനിയിലെ സ്വപ്നക്കാഴ്ച്ച കൊള്ളാം
മറുപടിഇല്ലാതാക്കൂ