മറവിയ്ക്കു മായ്ക്കനാതെ
കനലിലും കനിവായ്
നോവിലും നനവായ്
ഇരുളിലും വെളിച്ചമായ്
നീ എന്തിനാണ് എന്നുള്ളിലിരുന്നത്?
നിന്റെ പറയാത്ത വാക്കിലെ പ്രണയം
വായിച്ചിരുന്ന എന്റെ കണ്ണുകള്‍
കണ്ണീരുകൊണ്ട് നനച്ച്
സ്വപ്നങ്ങള്‍ കൊണ്ടു തിരിതെളിച്ചു
ഞാന്‍ എന്റെ കണ്ണുകളെ കാത്തുവെച്ചു .
എന്നോ ഒരിക്കല്‍ പ്രണയതണുപ്പുമായ്
നീ വരുമ്പോള്‍ നിന്നെ മൂടാന്‍
എന്റെ കിനാക്കുരുന്നുകള്‍ കൊണ്ടു
ഞാന്‍ പുതപ്പു തുന്നി .
നിന്റെ കൈകളിലെ തണുപ്പ്
എന്നെ പ്പൊതിയുമ്പോള്‍
എനിക്കൊഴുകണം
ഒരിക്കലും വറ്റാത്ത പുഴയായി .
നിന്റെ കൈകളിലെ തണുപ്പ്
മറുപടിഇല്ലാതാക്കൂഎന്നെ പ്പൊതിയുമ്പോള്‍
എനിക്കൊഴുകണം
ഒരിക്കലും വറ്റാത്ത പുഴയായി .
എന്റെ കിനാക്കുരുന്നുകള്‍ കൊണ്ടു
മറുപടിഇല്ലാതാക്കൂഞാന് പുതപ്പു തുന്നി .
നീ ഒരിക്കലും വറ്റാത്ത പുഴയായി വരുമ്പോള്‍..........എന്റെ പ്രതീക്ഷ പറഞ്ഞു...good sir.....
മറുപടിഇല്ലാതാക്കൂ