കൊഴിഞ്ഞുവീഴുന്ന ജന്മദിനങ്ങള്‍ക്ക്
നരച്ച വെണ്മ;
കൊച്ചും നാളിലെ മിട്ടായി മധുരങ്ങള്‍ക്കും
പാല്പ്പായാസ ചൂടിനുമിപ്പുറം
ഓര്‍മയിലെ ജന്മദിനങ്ങള്‍ക്ക്
മാധുര്യമില്ല.
ഇപ്പോള്‍ ,
നിര്‍വികാരതയോടെ പടിയിറങ്ങി പോവുന്ന
പിറന്നാളുകളോട്
പിണങ്ങാന്‍ പോലും ആവാത്തവിധം
മുഷിഞ്ഞുപോയ മനസ്.
ചുവന്ന പനിനീര് പൂവില്‍
മുത്തം ഒളിപ്പിച്ച
ഒരു പിറന്നാള്‍ മധുരം
ഓര്മ കൂട്ടായി ഒപ്പമില്ലല്ലോ ?
കാലം കബളിപ്പിച്ച മനസിന്
പിറന്നാള്‍ ആശംസകളുമായി
വരുന്നവനെ
വിരുന്നുകാരനെന്നു വിളിക്കണോ?
പിറന്നാള്‍ ആശംസകള്‍ :)
മറുപടിഇല്ലാതാക്കൂword verification ഒഴിവാക്കികൂടെ?
കാലം കബളിപ്പിച്ച മനസിന്
മറുപടിഇല്ലാതാക്കൂപിറന്നാള് ആശംസകളുമായി
വരുന്നവനെ
നല്ലവനെന്നു തന്നെ വിളിക്കുക.
പിറന്നാളാശംസകൾ
ഇപ്പോൾ
മറുപടിഇല്ലാതാക്കൂനിര്വികാരതയോടെ
പടിയിറങ്ങി പോവുന് പിറന്നാളുകളോട്
പിണങ്ങാന്‍ പോലും ആവാത്തവിധം
മുഷിഞ്ഞുപോയ മനസ്.
കവിത ഇഷ്ടപ്പെട്ടു.
ഒന്നും പറയാനില്ല ഈ ചിന്തയോട്.
മറുപടിഇല്ലാതാക്കൂആശംസകള്