2010 ഡിസംബർ 20, തിങ്കളാഴ്‌ച

വെറുതെ (പ്രതീക്ഷ)

മറവിയ്ക്കു  മായ്ക്കനാതെ
കനലിലും കനിവായ്
നോവിലും  നനവായ്
ഇരുളിലും  വെളിച്ചമായ്
നീ  എന്തിനാണ്  എന്നുള്ളിലിരുന്നത്?
നിന്‍റെ പറയാത്ത  വാക്കിലെ  പ്രണയം
വായിച്ചിരുന്ന  എന്‍റെ  കണ്ണുകള്‍
കണ്ണീരുകൊണ്ട്  നനച്ച്
സ്വപ്‌നങ്ങള്‍  കൊണ്ടു  തിരിതെളിച്ചു
 ഞാന്‍  എന്‍റെ  കണ്ണുകളെ  കാത്തുവെച്ചു .
എന്നോ  ഒരിക്കല്‍  പ്രണയതണുപ്പുമായ്
നീ  വരുമ്പോള്‍  നിന്നെ  മൂടാന്‍
എന്‍റെ കിനാക്കുരുന്നുകള്‍ കൊണ്ടു
ഞാന്‍  പുതപ്പു  തുന്നി .
നിന്‍റെ   കൈകളിലെ  തണുപ്പ്
എന്നെ  പ്പൊതിയുമ്പോള്‍
എനിക്കൊഴുകണം
ഒരിക്കലും  വറ്റാത്ത  പുഴയായി .
 

3 അഭിപ്രായങ്ങൾ:

  1. നിന്‍റെ കൈകളിലെ തണുപ്പ്
    എന്നെ പ്പൊതിയുമ്പോള്‍
    എനിക്കൊഴുകണം
    ഒരിക്കലും വറ്റാത്ത പുഴയായി .

    മറുപടിഇല്ലാതാക്കൂ
  2. എന്‍റെ കിനാക്കുരുന്നുകള്‍ കൊണ്ടു
    ഞാന്‍ പുതപ്പു തുന്നി .

    മറുപടിഇല്ലാതാക്കൂ
  3. നീ ഒരിക്കലും വറ്റാത്ത പുഴയായി വരുമ്പോള്‍..........എന്‍റെ പ്രതീക്ഷ പറഞ്ഞു...good sir.....

    മറുപടിഇല്ലാതാക്കൂ