2010 ഡിസംബർ 9, വ്യാഴാഴ്‌ച

ജന്മദിനം

              കൊഴിഞ്ഞുവീഴുന്ന   ജന്മദിനങ്ങള്‍ക്ക്
              നരച്ച  വെണ്മ;
              കൊച്ചും  നാളിലെ  മിട്ടായി  മധുരങ്ങള്‍ക്കും
               പാല്പ്പായാസ ചൂടിനുമിപ്പുറം
              ഓര്‍മയിലെ  ജന്മദിനങ്ങള്‍ക്ക്
              മാധുര്യമില്ല.
              ഇപ്പോള്‍ ,
              നിര്‍വികാരതയോടെ  പടിയിറങ്ങി പോവുന്ന
              പിറന്നാളുകളോട്
               പിണങ്ങാന്‍  പോലും  ആവാത്തവിധം
               മുഷിഞ്ഞുപോയ  മനസ്.
               ചുവന്ന  പനിനീര്‍  പൂവില്‍
               മുത്തം  ഒളിപ്പിച്ച
               ഒരു  പിറന്നാള്‍  മധുരം
               ഓര്‍മ  കൂട്ടായി ഒപ്പമില്ലല്ലോ ?
               കാലം  കബളിപ്പിച്ച  മനസിന്‌
              പിറന്നാള്‍  ആശംസകളുമായി
              വരുന്നവനെ
              വിരുന്നുകാരനെന്നു  വിളിക്കണോ?             

4 അഭിപ്രായങ്ങൾ:

  1. പിറന്നാള്‍ ആശംസകള്‍ :)

    word verification ഒഴിവാക്കികൂടെ?

    മറുപടിഇല്ലാതാക്കൂ
  2. കാലം കബളിപ്പിച്ച മനസിന്‌
    പിറന്നാള്‍ ആശംസകളുമായി
    വരുന്നവനെ
    നല്ലവനെന്നു തന്നെ വിളിക്കുക.
    പിറന്നാളാശംസകൾ

    മറുപടിഇല്ലാതാക്കൂ
  3. ഇപ്പോൾ
    നിര്‍വികാരതയോടെ
    പടിയിറങ്ങി പോവുന് പിറന്നാളുകളോട്
    പിണങ്ങാന്‍ പോലും ആവാത്തവിധം
    മുഷിഞ്ഞുപോയ മനസ്.

    കവിത ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  4. ഒന്നും പറയാനില്ല ഈ ചിന്തയോട്.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ