പ്രണയത്തിന്റെ യമുനാ തീരത്ത്
രാധയ്ക്കു കൂട്ടായ്
കണ്ണന്‍ ഉപേക്ഷിച്ചു പോയ
വേണുവുണ്ടായിരുന്നു .
കൃഷ്ണപക്ഷത്തിലെ
ശ്യാമരാത്രികളും
അവനോടൊപ്പം ആടിതീര്‍ത്ത
രാസ പൌര്‍ണമിരാവുകളുടെ
ഉന്മാദതീക്ഷ്ണതയുമുണ്ടായിരുന്നു.
അവന്റെ തോളില്‍
തലചായ്ചിരുന്നോരാ
കടമ്പിന്‍ ചുവട്ടിലെ
തണലും , തണുപ്പും
കാളിന്ദിയുടെ തീരക്കുളിരിലെ
ഗാഡ, ഗാഡമാം ആലിംഗനങ്ങളും ഉണ്ടായിരുന്നു.
വിരഹത്തിന്‍റെ
എരിതീയില്‍
അന്ന് അവളോടോപ്പമുരുകാന്‍
അവിടെ ഗോകുലം മുഴുവനും
കരഞ്ഞുറങ്ങാന്‍
അവള്‍ക്കവിടെ അമ്പാടിയും
അതിലൊരു അമ്മദുഖത്തിന്‍
മടിത്തടവും .
ഇന്ന്
പറ്റിച്ചിറങ്ങിപ്പോകുന്ന പ്രണയം
കാത്തിരുന്നാല്‍ മുഷിയുമെന്ന താക്കീതുകള്‍
കാമം കടിച്ചു കുടഞ്ഞ മേനിയില്‍
വിയര്‍പ്പു വിഷത്തിന്‍റെ അമ്ലഗന്ധം
വിദൂരമാം ഓര്‍മയില്‍ പോലുമില്ലാത്ത
സ്നേഹച്ചുംബനങ്ങള്‍
അവന്‍ നല്‍കിയ
വിഴുപ്പിനെ
അടിവയറ്റില്‍
ഭാരമായ് ചുമക്കേണ്ട
ഗതികേടുകള്‍
അവന്‍റെ കണ്ണിലെ തിളക്കത്തെ
പ്രണയമായ് കരുതിയവളെ
കുരുതി നല്‍കുന്ന
നിഷാദ ജന്മങ്ങള്‍
ഒടുവില്‍
സമൂഹത്തിന്റെ സുരക്ഷിതത്വത്തില്‍
അവന്‍ മാന്യനാകുമ്പോള്‍
വെളിച്ചം ഭയന്ന്
ഇരുട്ടു വാരിച്ചുറ്റി
അവള്‍ ഒതുങ്ങുന്നു. (ഒരുങ്ങുന്നു)
'ഇല മുള്ളില്‍ വീണാലും.......'
അവളെ ചൂണ്ടി പിറുപിറുക്കുന്ന
അവരുടെ ചുണ്ടുകളില്‍
പരിഹാസച്ചിരി
കൈനീട്ടി വിളിച്ചിട്ടും
കാണാ പ്പുറത്തേക്കൊളിക്കുന്ന
വ്യര്‍ത്ഥസൌഹൃദങ്ങള്‍
ഇന്ന് ആണ്‍ കാമനയുടെ
ഇരുണ്ട യുഗത്തിലും
നിലയില്ലാക്കയങ്ങളും
നീര്‍ ചുഴികളും കാത്തു വെച്ചുകൊണ്ട്
യമുനകള്‍ കൂട്ടാകുന്നു,
ഈ രാധാ ജന്മങ്ങള്‍ക്ക്.. . .
രാസ പൌര്‍ണമിരാവുകളുടെ
ഉന്മാദതീക്ഷ്ണതയുമുണ്ടായിരുന്നു.
അവന്റെ തോളില്‍
തലചായ്ചിരുന്നോരാ
കടമ്പിന്‍ ചുവട്ടിലെ
തണലും , തണുപ്പും
കാളിന്ദിയുടെ തീരക്കുളിരിലെ
ഗാഡ, ഗാഡമാം ആലിംഗനങ്ങളും ഉണ്ടായിരുന്നു.
വിരഹത്തിന്‍റെ
എരിതീയില്‍
അന്ന് അവളോടോപ്പമുരുകാന്‍
അവിടെ ഗോകുലം മുഴുവനും
കരഞ്ഞുറങ്ങാന്‍
അവള്‍ക്കവിടെ അമ്പാടിയും
അതിലൊരു അമ്മദുഖത്തിന്‍
മടിത്തടവും .
ഇന്ന്
പറ്റിച്ചിറങ്ങിപ്പോകുന്ന പ്രണയം
കാത്തിരുന്നാല്‍ മുഷിയുമെന്ന താക്കീതുകള്‍
കാമം കടിച്ചു കുടഞ്ഞ മേനിയില്‍
വിയര്‍പ്പു വിഷത്തിന്‍റെ അമ്ലഗന്ധം
വിദൂരമാം ഓര്‍മയില്‍ പോലുമില്ലാത്ത
സ്നേഹച്ചുംബനങ്ങള്‍
അവന്‍ നല്‍കിയ
വിഴുപ്പിനെ
അടിവയറ്റില്‍
ഭാരമായ് ചുമക്കേണ്ട
ഗതികേടുകള്‍
അവന്‍റെ കണ്ണിലെ തിളക്കത്തെ
പ്രണയമായ് കരുതിയവളെ
കുരുതി നല്‍കുന്ന
നിഷാദ ജന്മങ്ങള്‍
ഒടുവില്‍
സമൂഹത്തിന്റെ സുരക്ഷിതത്വത്തില്‍
അവന്‍ മാന്യനാകുമ്പോള്‍
വെളിച്ചം ഭയന്ന്
ഇരുട്ടു വാരിച്ചുറ്റി
അവള്‍ ഒതുങ്ങുന്നു. (ഒരുങ്ങുന്നു)
'ഇല മുള്ളില്‍ വീണാലും.......'
അവളെ ചൂണ്ടി പിറുപിറുക്കുന്ന
അവരുടെ ചുണ്ടുകളില്‍
പരിഹാസച്ചിരി
കൈനീട്ടി വിളിച്ചിട്ടും
കാണാ പ്പുറത്തേക്കൊളിക്കുന്ന
വ്യര്‍ത്ഥസൌഹൃദങ്ങള്‍
ഇന്ന് ആണ്‍ കാമനയുടെ
ഇരുണ്ട യുഗത്തിലും
നിലയില്ലാക്കയങ്ങളും
നീര്‍ ചുഴികളും കാത്തു വെച്ചുകൊണ്ട്
യമുനകള്‍ കൂട്ടാകുന്നു,
ഈ രാധാ ജന്മങ്ങള്‍ക്ക്.. . .
വളരെ നന്നായിരിക്കുന്നു...
മറുപടിഇല്ലാതാക്കൂഎക്കാലത്തും ഉണ്ടാകും ഈ ജന്മങ്ങള്‍..കവിത നന്നായി.
മറുപടിഇല്ലാതാക്കൂപ്രണയത്തിന്റെ പരിമളം പകരുന്ന വരികൾ
മറുപടിഇല്ലാതാക്കൂകൊള്ളാം. ആശംസകൾ
മറുപടിഇല്ലാതാക്കൂവളരെ നന്നായിട്ടുണ്ട് ,വീണ്ടും പ്രതീക്ഷിക്കുന്നു
മറുപടിഇല്ലാതാക്കൂഹാ......പ്രിയ എന്‍റെ സുഹൃത്ത് ആയിട്ട് ഒരു മാസം കഴിഞ്ഞു....പക്ഷെ ഇന്നാണ് ഞാന്‍ അറിയുന്നത്...പ്രിയ ഒരുകവയിത്രി ആണെന്ന് ബ്ലോഗ് ഉണ്ടെന്നും.....ഞാന്‍ ഒരു പാട് ബ്ലോഗ് കവികളെ കണ്ടിട്ടുണ്ട് ...പക്ഷെ....ഇതൊരു വെത്യസ്തമായ ഭാഷയാണ്....മറഞ്ഞിരുന്നു....അതിശക്തമായി പൊട്ടിത്തെറിക്കാനുള്ള ഒരു മുന്നൊരുക്കം പോലെ...
മറുപടിഇല്ലാതാക്കൂഅത് എല്ലാ കവിതകളിലും കാണാം....പ്രണയത്തിനൊരു പെണ്‍ ഭാഷ്യത്തില്‍ പ്രത്യേകിച്ചും.....ശെരിക്കും ഞെട്ടിപ്പോയി കേട്ടോ.....