മണ്ണിനും ,വിണ്ണിനുമിടയിൽ
വിങ്ങി നിൽക്കുന്ന
ആയിരം നാവുള്ള മൌനത്തിന്
പനിചൂട് പകർന്നു നല്കി
പടിഞ്ഞാറുനിന്നും
വീശി വരുന്നുണ്ടൊ-
രുഷ്ണക്കാറ്റ് ....
എങ്ങോ പെയ്തൊഴിഞ്ഞ
മഴത്തനുപ്പിന്റെ കഥകൾ
മണ്ണിന്റെ വരണ്ട മാറിലേയ്ക്ക്
കോരിയിട്ട്
ഓരോ തവണയും അവൻ
വീശി മടങ്ങിയത്
പെയ്യാത്തൊരു മഴയുടെ
നനഞ്ഞ മുഖം
മണ്ണിന്റെ പൊടിഞ്ഞ് പോകാത്തത
ഓർമ്മകളിൽനിന്നും
തുത്ത് കളയാനാണ്
എന്നിട്ടും ,മറവിയിലേയ്ക്ക്
പിൻവാങ്ങും മുൻപ്
മഴയ്ക്ക് ഒരുതവണയെങ്കിലും
ഒന്ന് പെയ്തൊഴിഞ്ഞുകുടെ
എന്ന സന്ദേഹവുമായ്
വിണ്ണിലേയ്ക്ക് കണ്ണുംനട്ട്
കിടക്കയാണ് മണ്ണിപ്പോഴും ..............
വിങ്ങി നിൽക്കുന്ന
ആയിരം നാവുള്ള മൌനത്തിന്
പനിചൂട് പകർന്നു നല്കി
പടിഞ്ഞാറുനിന്നും
വീശി വരുന്നുണ്ടൊ-
രുഷ്ണക്കാറ്റ് ....
എങ്ങോ പെയ്തൊഴിഞ്ഞ
മഴത്തനുപ്പിന്റെ കഥകൾ
മണ്ണിന്റെ വരണ്ട മാറിലേയ്ക്ക്
കോരിയിട്ട്
ഓരോ തവണയും അവൻ
വീശി മടങ്ങിയത്
പെയ്യാത്തൊരു മഴയുടെ
നനഞ്ഞ മുഖം
മണ്ണിന്റെ പൊടിഞ്ഞ് പോകാത്തത
ഓർമ്മകളിൽനിന്നും
തുത്ത് കളയാനാണ്
എന്നിട്ടും ,മറവിയിലേയ്ക്ക്
പിൻവാങ്ങും മുൻപ്
മഴയ്ക്ക് ഒരുതവണയെങ്കിലും
ഒന്ന് പെയ്തൊഴിഞ്ഞുകുടെ
എന്ന സന്ദേഹവുമായ്
വിണ്ണിലേയ്ക്ക് കണ്ണുംനട്ട്
കിടക്കയാണ് മണ്ണിപ്പോഴും ..............
വരികള്‍ കൊള്ളാം
മറുപടിഇല്ലാതാക്കൂ[ചെറിയ അക്ഷരത്തെറ്റുകള്‍ ഉള്ളത് തിരുത്തുമല്ലോ]
മഴ കാത്ത് ഒരു മണ്ണ്. കൊള്ളാം കേട്ടോ (Please disable word verification option)
മറുപടിഇല്ലാതാക്കൂ