ഡയറി
================
അക്ഷരങ്ങൾ
അപരിചിതരെപ്പോലെ
അകന്ന് നിന്നപ്പോഴാണ്
ദിനക്കുറിപ്പുകൾ
ഒറ്റവരിയിൽ ഒതുങ്ങിപ്പോയത് ..
പേടിയുണ്ടെനിക്ക് ,
'ഒരു സാധാരണ ദിവസം '
എന്ന പതിവെഴുത്ത്
നെഞ്ചിനുള്ളിലെ നേരല്ലന്ന്
വിളിച്ച് പറഞ്ഞ്
വിളിച്ച് പറഞ്ഞ്
മനസ്സിനകത്ത് നിന്നും
സ്വയം പ്രഖ്യാപിച്ച
സ്വാതന്ത്ര്യവുമായ്
അക്ഷരങ്ങളുടെ സമരപ്പട
വെളുത്ത പേപ്പറിലെ
വിശാലതയിലേയ്ക്ക്
മാർച്ച് നടത്തുന്ന
ദിവസത്തെയോർത്ത് ...............................
================
അക്ഷരങ്ങൾ
അപരിചിതരെപ്പോലെ
അകന്ന് നിന്നപ്പോഴാണ്
ദിനക്കുറിപ്പുകൾ
ഒറ്റവരിയിൽ ഒതുങ്ങിപ്പോയത് ..
പേടിയുണ്ടെനിക്ക് ,
'ഒരു സാധാരണ ദിവസം '
എന്ന പതിവെഴുത്ത്
നെഞ്ചിനുള്ളിലെ നേരല്ലന്ന്
വിളിച്ച് പറഞ്ഞ്
വിളിച്ച് പറഞ്ഞ്
മനസ്സിനകത്ത് നിന്നും
സ്വയം പ്രഖ്യാപിച്ച
സ്വാതന്ത്ര്യവുമായ്
അക്ഷരങ്ങളുടെ സമരപ്പട
വെളുത്ത പേപ്പറിലെ
വിശാലതയിലേയ്ക്ക്
മാർച്ച് നടത്തുന്ന
ദിവസത്തെയോർത്ത് ...............................
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ