2013 ജൂലൈ 21, ഞായറാഴ്‌ച

മഴയുടെ പ്രണയ മുഖങ്ങൾ

പളുങ്ക്  തോൽക്കുന്ന
മഴനൂലുകൾ ബന്ധിച്ച
ഉടലുമായ് ,
ഉണരുന്ന പുലർവേളകൾ


മഴവിരലിന്റെ തണുപ്പിലുറയാൻ
ഉടലഴകിന്റെ  രഹസ്യങ്ങൾ            
ഒളിച്ച് സൂക്ഷിച്ച ,
വരണ്ട  വേനലിൻ
വരുതികൾക്കൊടുവിൽ
പ്രണയ പ്രളയമായ്
പെയ്ത്  തീരാതെ  മഴരാവുകൾ ....

നിനയാത്ത  നേരത്തെ 
ആശ്ലേഷണങ്ങളിൽ
പരിഭവിചുലയുന്ന  ഉടലിനെ
ച്ചുംബിച്ചണയ്ക്കുവാൻ 
കവിതപൊലെത്തും
പകൽമഴകൾ ..................

ഹരിനാമകീർത്തനം
ചൊല്ലിമുഴിമിക്കുവാൻ  ഇടതരാതെ
പുടവഞൊറികളിൽ
 വിരുതുകാട്ടുന്ന  വിരലുമായി
അരികിലേക്കെത്തുന്ന
പ്രണയക്കുറുംമ്പുള്ള മഴസന്ധ്യകൾ .......

ഒടുവിലൊരുനാൾ ,
പ്രണയത്തിന്റെ   മന്ത്രവടി ചുഴറ്റിവീശി
പ്രിയനേ ,
മറുകരതേടി  നീ ,  
 അകന്നുപോകുമ്പോൾ
ഇറവെള്ളത്തിലെ
കടലാസുതോളികളിലൊന്ന്
തനിയെതുഴഞ്ഞ്  യാത്രയാകണം
പ്രണയമില്ലാത്തൊരു
കരയിലേയ്ക്ക് ........................................













3 അഭിപ്രായങ്ങൾ:

  1. മഴയുടെ മറ്റു മുഖങ്ങളെക്കുറിച്ചും പാടൂ

    മറുപടിഇല്ലാതാക്കൂ
  2. കടലാസുതോളി? ബാക്കി മനോഹരമായ അർത്ഥം നല്ല വരികൾ

    മറുപടിഇല്ലാതാക്കൂ
  3. പ്രിയനുള്ള കരയിൽ മഴയുണ്ടാവും... പ്രിയനും മഴയുമുണ്ടെങ്കിൽ തീർച്ചയായും പ്രണയവും.

    മറുപടിഇല്ലാതാക്കൂ