നിനക്ക് വേണ്ടി ഒരുക്കാം
ഞാൻ
എപ്പഴും തുറന്നിരിക്കുന്ന
ഒറ്റവാതി ലുള്ളോരു കൂട് .
ആകാശ ദൂരങ്ങൾ താണ്ടി
ഉയരങ്ങൾ സ്വന്തമാകേണ്ട
നിന്റെ ചിറകുകളിൽ
എന്റെ സ്വപ്നത്തിന്റെ
കടുംനിറങ്ങൾ ചാലിച്ചൊഴിച്ച്
വികൃതമാക്കാതിരിക്കാം .
എന്നോട് തന്നെ കലഹിച്ച് ,
അതിരുകളിലാത്ത ആകാശം
സ്വയം മറന്ന് പറക്കാൻ
നിനക്ക് സ്വന്തമായ് തരാം ..
പക്ഷീ ,
ദേശാടനങ്ങൾ ക്കൊടുവിൽ,
ചിറക് കുഴഞ്ഞ് തിരികെയെത്തുന്ന
നിന്നെയും കാത്ത്
തനിച്ചിരിക്കാമിവിടെ
ഞാനും , എന്റെയീ
ഒറ്റവാതിലുള്ള കൂടും ...................
ഞാൻ
എപ്പഴും തുറന്നിരിക്കുന്ന
ഒറ്റവാതി ലുള്ളോരു കൂട് .
ആകാശ ദൂരങ്ങൾ താണ്ടി
ഉയരങ്ങൾ സ്വന്തമാകേണ്ട
നിന്റെ ചിറകുകളിൽ
എന്റെ സ്വപ്നത്തിന്റെ
കടുംനിറങ്ങൾ ചാലിച്ചൊഴിച്ച്
വികൃതമാക്കാതിരിക്കാം .
എന്നോട് തന്നെ കലഹിച്ച് ,
അതിരുകളിലാത്ത ആകാശം
സ്വയം മറന്ന് പറക്കാൻ
നിനക്ക് സ്വന്തമായ് തരാം ..
പക്ഷീ ,
ദേശാടനങ്ങൾ ക്കൊടുവിൽ,
ചിറക് കുഴഞ്ഞ് തിരികെയെത്തുന്ന
നിന്നെയും കാത്ത്
തനിച്ചിരിക്കാമിവിടെ
ഞാനും , എന്റെയീ
ഒറ്റവാതിലുള്ള കൂടും ...................
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ