കനവില്‍ കവിത വന്നപ്പോഴാണ്
പതിവുകള്‍ തെറ്റിത്തുടങ്ങിയത് .
അവളൊന്ന് തൊട്ടപ്പോഴാണ്
ഒരിക്കലും മടുക്കാത്ത പകലുറക്കങ്ങള്‍
പകുതിക്കുവെച്ച് മുറിഞ്ഞ്
വെയില്‍ വേവുന്ന ഉച്ചനേരങ്ങ -
ളിലേക്കുണര്‍ന്നെഴുനേറ്റത് .
തുളളിയാളുന്ന പകല്‍ക്കാഴ്ചകള്‍ക്കൊടുവില്‍
വെയില്‍ചാഞ്ഞസന്ധ്യകളില്‍
അവളും ,ഞാനും ഒന്നിച്ചാണ്
മുറ്റത്തെ വരണ്ട മണ്ണില്‍
തെച്ചിയും ,പിച്ചിയും മഞ്ഞമന്ദാരവും
നട്ട് നനച്ച് വളര്‍ത്തെടുത്തത് .
വലംകയ്യിലെ വിരല്‍ത്തുമ്പിലിരുന്ന്
അവളാണ് പഴനുരുക്കും , പാലടയും
രുചികരമാക്കിയത് .
നുണഞ്ഞിറക്കാന്‍ പ്രണയത്തിന്റെ
കടുംതേന്‍ ചുണ്ടിലിറ്റിച്ചും ,
കണ്ണില്‍ കിനാവെഴുതിയും
കൂടെയിങ്ങനെ നടനിട്ടും
അകഷരങ്ങളായ് ഇറ്റുവീഴാന്‍ മാത്രം
എന്തേ കവിതേ , നിനക്കിത്രയും മടി .
പതിവുകള്‍ തെറ്റിത്തുടങ്ങിയത് .
അവളൊന്ന് തൊട്ടപ്പോഴാണ്
ഒരിക്കലും മടുക്കാത്ത പകലുറക്കങ്ങള്‍
പകുതിക്കുവെച്ച് മുറിഞ്ഞ്
വെയില്‍ വേവുന്ന ഉച്ചനേരങ്ങ -
ളിലേക്കുണര്‍ന്നെഴുനേറ്റത് .
തുളളിയാളുന്ന പകല്‍ക്കാഴ്ചകള്‍ക്കൊടുവില്‍
വെയില്‍ചാഞ്ഞസന്ധ്യകളില്‍
അവളും ,ഞാനും ഒന്നിച്ചാണ്
മുറ്റത്തെ വരണ്ട മണ്ണില്‍
തെച്ചിയും ,പിച്ചിയും മഞ്ഞമന്ദാരവും
നട്ട് നനച്ച് വളര്‍ത്തെടുത്തത് .
വലംകയ്യിലെ വിരല്‍ത്തുമ്പിലിരുന്ന്
അവളാണ് പഴനുരുക്കും , പാലടയും
രുചികരമാക്കിയത് .
നുണഞ്ഞിറക്കാന്‍ പ്രണയത്തിന്റെ
കടുംതേന്‍ ചുണ്ടിലിറ്റിച്ചും ,
കണ്ണില്‍ കിനാവെഴുതിയും
കൂടെയിങ്ങനെ നടനിട്ടും
അകഷരങ്ങളായ് ഇറ്റുവീഴാന്‍ മാത്രം
എന്തേ കവിതേ , നിനക്കിത്രയും മടി .
നല്ല കവിത.. എനിക്കിഷ്ടമായി..
മറുപടിഇല്ലാതാക്കൂകവിതയുടെ സൗന്ദര്യം ചിലപ്പോഴെങ്കിലും അക്ഷരത്തെറ്റുകൾ നശിപ്പിക്കുന്നുണ്ട്.. ഒന്ന് ശ്രദ്ധിക്കണേ, പ്രത്യേകിച്ച് തലക്കെട്ടിലും ഒരു തെറ്റ് വന്നപ്പോൾ....
ഒരു നല്ല റ്റൈപ്പിങ്ങ് ടൂൾ സെലക്ട് ചെയ്താല് ഓക്കെയാകും.. അപ്പുമാഷിന്റെ ആദ്യാക്ഷരി ഒന്നു സന്ദർശിച്ചോളൂട്ടോ..
വരികളിലെ ഭംഗി ഇഷ്ടപ്പെട്ടു, ഓരോ ഖണ്ഡികയിലും വരികളുടെ എണ്ണമൊപ്പിച്ചാൽ രസാവും.
മറുപടിഇല്ലാതാക്കൂ