മുറ്റത്തെ ചെമ്പകച്ചോട്ടില്‍ ചിറകൊടിഞ്ഞ
പക്ഷിക്കുഞ്ഞിനെക്കണ്ടത്
കണ്ണില്‍ കുറുമ്പ് കൂടുതലുള്ള കൊച്ചുമകനാണ് .
"നോക്കമ്മേ , ചിറകൊടിഞ്ഞൊരു പക്ഷി" -
യെന്ന് വിതുമ്പുമ്പോള്‍
കുരുമ്പകന്ന് , നനവുപടര്‍ന്നിറങ്ങിയ
രണ്ട് , കുട്ടി കണ്ണുകള്‍ മാത്രമായ് അവന് .
മധുരപ്പാലും , ദോശത്തുണ്ടും വേദന മാറ്റാഞ്ഞ്
ദീനയായ് ,നേര്‍ത്ത് വരുന്നകരച്ചിലായ്
പക്ഷിക്കുഞ്ഞ് .
വിതുമ്പലുയര്‍ന്ന്‍ ഒരു പൊട്ടിക്കരച്ചിലായ്
എന്നെ കെട്ടിപ്പിടിക്കുന്ന കൊച്ചുകൈകള്‍ .
ഓട്ടോറിക്ഷയില്‍ , മൃഗാശുപത്രിയിലേക്കുള്ള
കുഴികള്‍ നിറഞ്ഞ ചെമ്മണ്‍പാതയിലെ
ഓരോ കുലുക്കങ്ങളിലും
അവനും,പക്ഷിക്കുഞ്ഞും , കൂടെ ഞാനും
നൊന്തു പിടഞ്ഞു .
ഒടുവില്‍, ചെറുപ്പക്കാരന് സര്‍ജെന്റെ കൈയ്യില്‍
പ്ളാസ്റ്ററിട്ട ചിറകുമായ്
പക്ഷിക്കുഞ്ഞ് ചിരിച്ചുത്തുടങ്ങി .
വലിയൊരു മധുരച്ചിരിയില്‍ പൂത്തുലയുന്ന
മകനെ വാരിയെടുത്ത് പടിയിറങ്ങുമ്പോള്‍
എന്റെ നനയുന്ന കണ്ണുകള്‍ ഉമ്മവെച്ച്
അവന് പറഞ്ഞു .
"അമ്മേ , നോവിക്കില്ല ഞാന്‍ ഒന്നിനെയും ,
പുല്ലിനേയും , പുഴുവിനേയും ."
എന്റെ ഉള്ളില്‍ അവന് കിടന്ന ഗര്‍ഭപാത്രം
അഭിമാനം കൊണ്ട് തുടിച്ചു .
പ്രാര്‍ഥിക്കും ഞാന്‍ ......
ഭാവിയിലവന്‍ പുള്ളിനേയും ,പൂമ്പാറ്റയേയും
നോവിച്ച് രസിക്കുന്ന നീച ജന്മമ്മായ്
മാറാതിരിക്കാന്‍ .
പക്ഷിക്കുഞ്ഞിനെക്കണ്ടത്
കണ്ണില്‍ കുറുമ്പ് കൂടുതലുള്ള കൊച്ചുമകനാണ് .
"നോക്കമ്മേ , ചിറകൊടിഞ്ഞൊരു പക്ഷി" -
യെന്ന് വിതുമ്പുമ്പോള്‍
കുരുമ്പകന്ന് , നനവുപടര്‍ന്നിറങ്ങിയ
രണ്ട് , കുട്ടി കണ്ണുകള്‍ മാത്രമായ് അവന് .
മധുരപ്പാലും , ദോശത്തുണ്ടും വേദന മാറ്റാഞ്ഞ്
ദീനയായ് ,നേര്‍ത്ത് വരുന്നകരച്ചിലായ്
പക്ഷിക്കുഞ്ഞ് .
വിതുമ്പലുയര്‍ന്ന്‍ ഒരു പൊട്ടിക്കരച്ചിലായ്
എന്നെ കെട്ടിപ്പിടിക്കുന്ന കൊച്ചുകൈകള്‍ .
ഓട്ടോറിക്ഷയില്‍ , മൃഗാശുപത്രിയിലേക്കുള്ള
കുഴികള്‍ നിറഞ്ഞ ചെമ്മണ്‍പാതയിലെ
ഓരോ കുലുക്കങ്ങളിലും
അവനും,പക്ഷിക്കുഞ്ഞും , കൂടെ ഞാനും
നൊന്തു പിടഞ്ഞു .
ഒടുവില്‍, ചെറുപ്പക്കാരന് സര്‍ജെന്റെ കൈയ്യില്‍
പ്ളാസ്റ്ററിട്ട ചിറകുമായ്
പക്ഷിക്കുഞ്ഞ് ചിരിച്ചുത്തുടങ്ങി .
വലിയൊരു മധുരച്ചിരിയില്‍ പൂത്തുലയുന്ന
മകനെ വാരിയെടുത്ത് പടിയിറങ്ങുമ്പോള്‍
എന്റെ നനയുന്ന കണ്ണുകള്‍ ഉമ്മവെച്ച്
അവന് പറഞ്ഞു .
"അമ്മേ , നോവിക്കില്ല ഞാന്‍ ഒന്നിനെയും ,
പുല്ലിനേയും , പുഴുവിനേയും ."
എന്റെ ഉള്ളില്‍ അവന് കിടന്ന ഗര്‍ഭപാത്രം
അഭിമാനം കൊണ്ട് തുടിച്ചു .
പ്രാര്‍ഥിക്കും ഞാന്‍ ......
ഭാവിയിലവന്‍ പുള്ളിനേയും ,പൂമ്പാറ്റയേയും
നോവിച്ച് രസിക്കുന്ന നീച ജന്മമ്മായ്
മാറാതിരിക്കാന്‍ .
മുഖവുരയില്ലാതെ പറയട്ടെ, നന്നായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂ