കാട്ടു(റ്റു)തീ
=============
പുകയുന്ന മഴക്കാടു-
കളില്‍നിന്നു പുറത്തുചാടി
കരിഞ്ഞ പൂക്കളുടെ
മണവുമായ് വന്ന്
മടിയിലമാരുന്ന കാറ്റേ ..
എരിയുന്ന കാട്ടിലെ
കരിയുന്ന പുല്‍മേടുകളില്‍
നീ തൂകിയ നിര്‍മലമായ
ചിരികള്‍ ഇനിയും നിക്ക്
സ്വന്തമെന്നു കരുതാതിരിക്കുക .
കരിഞ്ഞുവീന വസന്തങ്ങള്‍
നിന്റെ വിരല്‍പ്പാടുകള്‍
മായാതെ കാക്കുമെ-
ന്നോര്ക്കാതിരിക്കുക.
നിന്റെ വിളര്‍ത്ത കൈകള്‍
എന്റെ ഉടല് ച്ചൂടിലഭയI
തിരയുന്നു .
നിന്റെ വിറയ്ക്കുന്ന ചുണ്ടുകള്‍
സ്വാന്തനത്തിന്റെ
നനുത്ത ഉമ്മകല്ക്കായ്
യാചിക്കുമ്പോള്‍
ഏതു പാട്ടി നീണത്തിലാണ്
കാറ്റേ.... നിന്നെ ഞാനൊന്നുറക്കിക്കിടത്തുക .
കാറ്റിനെ ഉറക്കരുത്
മറുപടിഇല്ലാതാക്കൂഅതിനെ അലയാന്‍ വിടൂ