നീ പറഞ്ഞപോല്‍
നിറഞ്ഞ സദസ്സിനുമുന്നില്‍
പെയ്തൊഴിയുന്നുണ്ട്
തോടിയും, കല്ല്യാണിയും
കണ്ണീര്മണവുമായ് നീലാംബരിയും .
തബലയും , തംബുരുവും
ഡമരുവും , ഡക്കയും
ഉന്മാദ താളമായ്
ഉന്മാദ താളമായ്
ഉച്ചസ്ഥായിയിലെത്തുമ്പോള്‍
ചടുലതാളത്തിലാടിത്തീര്ക്കേണ്ട-
ചടുലതാളത്തിലാടിത്തീര്ക്കേണ്ട-
ജുഗല്ബന്ദിയായ് ജീവിതം .
ഒടുവില്‍ , മംഗളംചൊല്ലി
അവസാനിപ്പിച്ചരങ്ങോഴിയുമ്പോള്
താളപ്പിഴകളും , ശ്രുതിഭംഗങ്ങളും
ഇഴചേര്‍ന്ന, വിരസമായൊരു
പ്രകടനത്തെ വിമര്‍ശിച്ച്
അകന്നുപോകുന്ന കാഴ്ചക്കാരുടെ
കാലടിയൊച്ചകള്....
എന്നിട്ടും എന്തിനാണ്
തെറ്റുകളാവര്‍ത്തിക്കാന്‍
വീണ്ടുമൊരു ജുഗല്ബന്ദിക്കായ്
നര്‍ത്തകിയുടെ മനസ്
കൊതിച്ചുക്കൊണ്ടിരിക്കുന്നത് ?
ഏതാണ്ട് ഒത്തു.കുറച്ചുകൂടി പരിശ്രമിച്ചാല്‍ ഭാവംചോരാതെതന്നെ ഇമേജുകള്‍ ലിങ്ക് ചെയ്ത് കിട്ടും.
മറുപടിഇല്ലാതാക്കൂ