2012 ജൂൺ 17, ഞായറാഴ്‌ച

ക്രമരഹിതമായ്  മിടിച്ച്‌
ജീവിയ്ക്കാന്‍  വെല്ലുവിളിക്കയാണ്
നീ  എറിഞ്ഞു  കളഞ്ഞിട്ടും 
ഉടഞ്ഞ്‌  പോവാത്ത  ഹൃദയം .

എത്രകരയിച്ചാലും 
ഒലിച്ചിറങ്ങി  പോകില്ലെന്ന 
വാശിയാണ് 
നീ ,ഈ  കണ്ണിലെഴുതിയ 
കനവുകള്‍ക്ക് .

നിന്റെ  വാക്കിന്റെ
ചൂടു പുതച്ചേ
ഉരങ്ങിയുണരുയെന്ന്
ചിനുങ്ങുന്നുണ്ട്
അനുസരിക്കനറിയാത്ത
മനസ് .

വടിയെടുത്തൊന്ന്  
കൊടുത്തു നോക്കിയിട്ടും 
പുറത്ത്‌പോവാതെ  
ഹൃദയത്തതിന്റെ അറകളില്‍  
മാറിമാറി ഒളിയ്ക്കയാണ്‌ 
നീ , എനിക്ക് തന്ന നോവ് 
 
വാശിയാണതിനും 
തോല്‍വിയുടെ തണുപ്പില്‍
ഉറഞ്ഞിരിക്കാന്‍  
കൂട്ടായ്  എന്റെ 
കുടെവേണമെന്ന് .



 

2 അഭിപ്രായങ്ങൾ:

  1. ദുര്‍വാശി പിടിയ്ക്കുന്ന കുട്ടിയെപ്പോലെ ഈ മനസ്സ്...

    (അഭിപ്രായമെഴുതാന്‍ നോക്കുമ്പോള്‍ വേര്‍ഡ് വെരിഫികേഷന്‍ വേണമെന്ന് ദുര്‍വാശി പിടിക്കുന്നു ഈ ബ്ലോഗ്. അതൊന്ന് മാറ്റാമോ..??)

    മറുപടിഇല്ലാതാക്കൂ
  2. കാലം പോകുമ്പോൾ ആ വാശി ഒക്കെ പോകും...

    കവിത കൊള്ളാം

    മറുപടിഇല്ലാതാക്കൂ