തൊടിയിറമ്പിലെ തേക്കിലകളില്‍
രാത്രി വെട്ടം വീണുറങ്ങുന്നത്
കാണാനാണ് ജനലഴികള്‍
അടയ്ക്കാതിരുന്നത്.
ഇരുട്ടിലൊറ്റയ്ക്ക്
മടുത്തു പോകില്ലേയെന്ന്-
കരുതിയാണ്
ഭരദേവതയ്ക്ക് വിളക്ക് വെച്ചത് .
ആര്‍ത്തലച്ചു പെയ്തു , പെയ്ത്
കിതച്ചു വരുന്നവള്‍ക്ക്
തുടച്ചുടുത്തു കേറാനാണ്
കച്ചത്തോര്‍ ത്തും , പാവുമുണ്ടും
അയലിലിട്ടത്.
തണുപ്പും , ഞാനും
പുതച്ചുറങ്ങുന്ന
പ്രണയം പെയ്യുന്ന രാത്രിയില്‍
നിന്‍റെ നെഞ്ചില്‍ പതുങ്ങാന്‍
വേണ്ടിയാണ്
സ്വപ്നങ്ങളെ വിരുന്നു വിളിച്ചത് .
നിന്നിലേക്ക് തനിയെ
നടന്നടുക്കാനാണ്
നിഴലിനെക്കൂടി
പിണക്കി വിട്ടത്.
എന്നിട്ടും ,
ഒട്ടിച്ചേര്‍ന്ന ദിവസങ്ങളുടെ
നേര്‍ത്ത വിടവുകളില്‍ നിന്നും
ഒളിച്ചുച്ചാടുന്ന
വികൃതിക്കാരണ ങ്ങളെ -
ക്കുറിച്ച് മാത്രം
നീ, ഇങ്ങനെ വേവലാതി
പ്പെടുന്നതെന്താണ് ..?
ആശംസകള്‍...നിഴലിനെ കൂടി പിണക്കി വിട്ട പ്രണയം ...!
മറുപടിഇല്ലാതാക്കൂword varification ഒഴിവാക്കൂ ട്ടോ അല്ലെങ്കില്‍ comments എണ്ണം കുറയും
മറുപടിഇല്ലാതാക്കൂകവിത കൊള്ളാം. വളരെ നന്നായിരിക്കുന്നു... നല്ല തെളിനീരിന്‍റെ ശുദ്ധിയുള്ള ഭാഷ. വ്യക്തതയുള്ള ജീവിതം തുടിക്കുന്ന വരികള്‍. ഇനിയും എഴുതുക. ഭാവുകങ്ങള്‍ നേരുന്നു.
മറുപടിഇല്ലാതാക്കൂ