അപായ മണിയുടെ
കാതടപ്പിക്കുന്ന
നിലവിളികള്‍ക്കൊപ്പം
സമാനതകളില്ലാത്ത
വേഗതയോടെ
പറന്നടുക്കുന്ന
തീ വിഴുങ്ങി പക്ഷി .
എരിഞ്ഞടങ്ങുന്ന
പകലില്‍ നിന്നും
മരിക്കാന്‍ മനസില്ലെന്നു-
പറഞ്ഞിറങ്ങിപ്പോന്ന
പകുതിവെന്ത
സ്വപ്നങ്ങളുടെ
തീ ച്ചിറകുകള്‍
ഊതിയണച്ച്
കനലാഴിയിലേക്ക്
തണുപ്പായ് നീ
പെയ്ത് വീഴുമ്പോള്‍
അരപ്രാനണിലും
നുരയുന്ന സന്തോഷം
ചിരിച്ചു തീര്‍ക്കയാണ്
കരിയാന്‍ തുടങ്ങിയ
സ്വപ്‌നങ്ങള്‍ ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ