ഭയം = മരണം
അരൂപിയായ്
അരിച്ചരിച്ചാണ്
അരികിലെത്താര്.
വഴുതി മാറും മുന്നേ
ഉടലുകീഴടക്കും .
ദ്രുത താളത്തില്‍
മിടിച്ച്, മിടിച്ച്
ഹൃദയം ....
മതിപൊന്നെ
മടുത്തില്ലേ നീ ,
എന്നുപറയാനാകാതെ
നാവ് വരളും .
ചെറുത്തുനില്‍പ്പിന്‍റെ
ബലമില്ലാത്ത ചില്ലകള്‍
ഒടിച്ചുവീഴ്ത്തി
കഴുത്തിലൊരു
മരണപ്പിടുത്തമായ്
ഭയം മാറുമ്പോള്‍
അനിവാര്യമായ
കീഴടങ്ങല്‍
അടുത്തുകണ്ട്
വിറയ്ക്കുന്ന മനസ്
വിതുമ്പിപ്പറയും
പ്രിയനേ,
പ്രാണനകലുന്ന
പിടച്ചിലിലും
എനിക്കടുത്തുണ്ടാകണം
നിന്‍റെ സ്നേഹക്കരുത്ത് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ