പിറക്കാതെ ,
പിണങ്ങി പോയതുകൊണ്ടാണോ
എന്റെ കുഞ്ഞേ ,
അമ്മയ്ക്കുമ്മയുമായ്, നീ -
എന്നുമിങ്ങനെ
സ്വപ്നത്തിലെത്തുന്നത്?
അതോ ,
തൂകിതീര്‍ത്ത കണ്ണീരിലും
ഒഴുകിപോവാതെ
നിനക്ക് നല്കാന്
ഞാന്‍ കരുതിവെച്ച
അമ്മച്ചൂട്
ഉള്ളിലിപ്പോഴുമിരുന്ന്
ജജ്വ ലിക്കുന്നതുകൊണ്ടോ ?
മനസ് തളര്‍ന്നമ്മ-
ഉറങ്ങുംപ്പോഴെല്ലാം
ശലഭച്ചിറകുമായ്
പറന്നെത്തി
അമ്മയെ ഇക്കിളിയിട്ട്
ചിരിപ്പിക്കനാണോ,
നിനക്കായ് മനസൊരുക്കിയ
താരട്ടിലേക്ക്
ഉഷ്ണം ഊതിവിട്ട്
അന്ന് നീ ഇരങ്ങിപോയത്?
മകളെ, നിന്നെ
അണച്ചു പിടിച്ചൊന്നമര്‍ത്തി -
ത്തേങ്ങാന്‍ ആവില്ലല്ലോ
എന്ന വിതുമ്പലായ്
അമ്മ തളരാതിരിക്കാന്‍
വേണ്ടിയല്ലേ
തെന്നലായ്, നിന്റെ
കുഞ്ഞു കൈകള്‍
എന്നെ എപ്പോഴുമിങ്ങനെ
തഴുകുന്നത് ?
എന്റെ കാവല്‍ മാലാഖേ ,
ഇരുട്ടിലമ്മയ്ക്ക്
തിരിതെളിച്ചു ,
വെളിച്ചമായ്, നീ -
ചിരിച്ചു നില്ക്കുമ്പോള്
ഏതു ഗര്‍ത്തത്തെയാണ്
അമ്മ ഭയപ്പെടേണ്ടത് ?
മനസ്സുരുക്കുന്ന കവിത......... ആശംസകള്‍.
മറുപടിഇല്ലാതാക്കൂമനസ്സിനെ വല്ലാതെ വേദനിപ്പിച്ചു കവിത. നന്നായിട്ടുണ്ട്..
മറുപടിഇല്ലാതാക്കൂചേച്ചി .എന്താ പറയേണ്ടത് ..?
മറുപടിഇല്ലാതാക്കൂതീര്ച്ചയായും കാവല്‍ മാലാഖ തന്നെ ...
ദൈവം സ്വന്തമായി തന്ന വലിയ ഒരു നിധി ...
എല്ലാ നന്മകളും