2011 ഓഗസ്റ്റ് 29, തിങ്കളാഴ്‌ച

മകള്‍ക്ക് , എന്‍റെ കാവല്‍ മാലാഖയ്ക്ക് .

പിറക്കാതെ ,
പിണങ്ങി  പോയതുകൊണ്ടാണോ 
എന്‍റെ കുഞ്ഞേ ,
അമ്മയ്ക്കുമ്മയുമായ്, നീ -
എന്നുമിങ്ങനെ 
സ്വപ്നത്തിലെത്തുന്നത്‌?

അതോ ,
തൂകിതീര്‍ത്ത  കണ്ണീരിലും 
ഒഴുകിപോവാതെ 
നിനക്ക്  നല്‍കാന്‍ 
ഞാന്‍ കരുതിവെച്ച 
അമ്മച്ചൂട്
ഉള്ളിലിപ്പോഴുമിരുന്ന്
ജജ്വ ലിക്കുന്നതുകൊണ്ടോ ?

മനസ്  തളര്‍ന്നമ്മ-
 ഉറങ്ങുംപ്പോഴെല്ലാം
ശലഭച്ചിറകുമായ് 
പറന്നെത്തി 
അമ്മയെ  ഇക്കിളിയിട്ട് 
ചിരിപ്പിക്കനാണോ,
നിനക്കായ്‌  മനസൊരുക്കിയ
താരട്ടിലേക്ക് 
ഉഷ്ണം  ഊതിവിട്ട്
അന്ന്  നീ  ഇരങ്ങിപോയത്?

മകളെ,  നിന്നെ 
അണച്ചു  പിടിച്ചൊന്നമര്‍ത്തി -
ത്തേങ്ങാന്‍  ആവില്ലല്ലോ 
എന്ന വിതുമ്പലായ് 
അമ്മ തളരാതിരിക്കാന്‍
വേണ്ടിയല്ലേ 
തെന്നലായ്,  നിന്‍റെ
കുഞ്ഞു  കൈകള്‍ 
എന്നെ  എപ്പോഴുമിങ്ങനെ 
തഴുകുന്നത് ? 

എന്‍റെ കാവല്‍  മാലാഖേ ,
ഇരുട്ടിലമ്മയ്ക്ക്‌ 
തിരിതെളിച്ചു ,
വെളിച്ചമായ്, നീ -
ചിരിച്ചു  നില്‍ക്കുമ്പോള്‍ 
ഏതു ഗര്‍ത്തത്തെയാണ് 
അമ്മ  ഭയപ്പെടേണ്ടത് ? 


3 അഭിപ്രായങ്ങൾ:

  1. മനസ്സുരുക്കുന്ന കവിത......... ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  2. മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു കവിത. നന്നായിട്ടുണ്ട്..

    മറുപടിഇല്ലാതാക്കൂ
  3. ചേച്ചി .എന്താ പറയേണ്ടത് ..?
    തീര്‍ച്ചയായും കാവല്‍ മാലാഖ തന്നെ ...
    ദൈവം സ്വന്തമായി തന്ന വലിയ ഒരു നിധി ...
    എല്ലാ നന്മകളും

    മറുപടിഇല്ലാതാക്കൂ