2013 ഫെബ്രുവരി 19, ചൊവ്വാഴ്ച

 നിന്റെ നുരയുന്ന  പാനപാത്രത്തില്‍
എന്റെ  കണ്ണീരിന്റെ  ലഹരി .
അവസാനതുള്ളിയും  കുടിച്ച്  വറ്റിച്ച്
നീ ഉന്മത്തനാകുമ്പോള്‍
നിന്റെ  ഓര്‍മ്മത്താളിലെ
നിറം മങ്ങിയ ചിത്രത്തില്‍ നിന്നടര്‍ -
ന്നിറങ്ങി  നടക്കും  ഞാന്‍
പോയ ജന്മങ്ങളില്‍
നിന്റെ  കൈകോര്‍ത്തു നടന്ന
ആ  നാട്ടിടവഴിയിലൂടെ

1 അഭിപ്രായം:

  1. പോയ ജന്മത്തിന്നാർദ്ര സ്മൃതിയിൽ....


    കവിത നന്നായി. ഇഷ്ടമായി.'ജാലക'ത്തിൽ കവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യാൻ ശ്രദ്ധിക്കൂ...


    ശുഭാശംസകൾ.....

    മറുപടിഇല്ലാതാക്കൂ