അടവെച്ചു വിരിയിച്ച
സ്വപ്നങ്ങള്‍ക്ക് പിച്ചനടക്കാന്‍
തുടച്ചു മിനുക്കി
അലങ്കരിച്ചു വെക്കുമിടം .
പുകഞ്ഞുകത്തുന്ന സങ്കടങ്ങളെ
മുഖമമര്‍ത്തിക്കിടന്നൂതിയണയ്ക്കാന്‍
കറുത്ത് തിളങ്ങുന്ന
തറത്തനുപ്പ് .
സ്വീകരണ മുറിയില
ഒഴിഞ്ഞ കോണില്‍ ,
ദിവസേന ഞാനൊരുക്കുന്ന
പൂപ്പാത്രത്തിനടിയില്‍
ആരുമറിയാതൊളിപ്പിച്ച
വിരിയാതെവീണ
മോഹമൊട്ടുകള്‍ .
അടക്കിപ്പിടിച്ചു പുണര്‍ന്ന്
പ്രണയവും , പരിഭവവും
ചുംബിചെടുത്ത്
ആണ്‍മുഖമുള്ള കിടപ്പുമുറി .
ജീവിതംപോലെ
രുചിഭേദങ്ങള്‍ ഇടകലര്‍ന്ന്
പുകമൂടി ,മങ്ങി നില്‍പ്പുണ്ടടുക്കള .
പണിത്തിരക്കിന്റെ
മുഷിഞ്ഞകിതപ്പുകളില്‍ ,
കുട്ടിക്കുറുംമ്പിന്റെ ചടുലമേളങ്ങളില്‍ ,
നിറം വറ്റിയ ഏകാന്തതയുടെ
കണ്ണീര് മണങ്ങളില് ,
ഉടല് വിറയ്ക്കുന്ന
വിഷാദ നേരങ്ങളില്‍,
ചേര്‍ത്തൊന്നണയ്ക്കാന്‍
വീടേ ,
നീയല്ലേ എനിക്ക് സ്വന്തമായുള്ളൂ ..
സ്വപ്നങ്ങള്‍ക്ക് പിച്ചനടക്കാന്‍
തുടച്ചു മിനുക്കി
അലങ്കരിച്ചു വെക്കുമിടം .
പുകഞ്ഞുകത്തുന്ന സങ്കടങ്ങളെ
മുഖമമര്‍ത്തിക്കിടന്നൂതിയണയ്ക്കാന്‍
കറുത്ത് തിളങ്ങുന്ന
തറത്തനുപ്പ് .
സ്വീകരണ മുറിയില
ഒഴിഞ്ഞ കോണില്‍ ,
ദിവസേന ഞാനൊരുക്കുന്ന
പൂപ്പാത്രത്തിനടിയില്‍
ആരുമറിയാതൊളിപ്പിച്ച
വിരിയാതെവീണ
മോഹമൊട്ടുകള്‍ .
അടക്കിപ്പിടിച്ചു പുണര്‍ന്ന്
പ്രണയവും , പരിഭവവും
ചുംബിചെടുത്ത്
ആണ്‍മുഖമുള്ള കിടപ്പുമുറി .
ജീവിതംപോലെ
രുചിഭേദങ്ങള്‍ ഇടകലര്‍ന്ന്
പുകമൂടി ,മങ്ങി നില്‍പ്പുണ്ടടുക്കള .
പണിത്തിരക്കിന്റെ
മുഷിഞ്ഞകിതപ്പുകളില്‍ ,
കുട്ടിക്കുറുംമ്പിന്റെ ചടുലമേളങ്ങളില്‍ ,
നിറം വറ്റിയ ഏകാന്തതയുടെ
കണ്ണീര് മണങ്ങളില് ,
ഉടല് വിറയ്ക്കുന്ന
വിഷാദ നേരങ്ങളില്‍,
ചേര്‍ത്തൊന്നണയ്ക്കാന്‍
വീടേ ,
നീയല്ലേ എനിക്ക് സ്വന്തമായുള്ളൂ ..
വീടിന്റെ നിര്‍വ്വചനങ്ങള്‍ വളരെ ഹൃദ്യം.
മറുപടിഇല്ലാതാക്കൂ"അടവെച്ചു വിരിയിച്ച
സ്വപ്നങ്ങള്‍ക്ക് പിച്ചനടക്കാന്‍
തുടച്ചു മിനുക്കി
അലങ്കരിച്ചു വെക്കുമിടം"
അതിമനോഹരമായ ഉപമ.
ആശംസകളോടെ..
അടക്കിപ്പിടിച്ചു പുണര്‍ന്ന്
മറുപടിഇല്ലാതാക്കൂപ്രണയവും , പരിഭവവും
ചുംബിചെടുത്ത്
ആണ്‍മുഖമുള്ള കിടപ്പുമുറി..
സ്ത്രീയുടെ ചിന്തകള്‍ എന്നും വീടും , സുരക്ഷിതത്വത്തിലും മാത്രം ഒതുക്കി നിര്‍ത്തരുത് , വിധേയത്വം പ്രകടമാകുന്നു , വരികളില്‍ ..ആശംസകള്‍
വീടണയണം വീണൊന്ന് മയങ്ങാന്‍
മറുപടിഇല്ലാതാക്കൂഒ.എന്‍.വി യുടെ വീട് എന്നാ കവിത ഓര്‍മ്മിപ്പിച്ചു. നല്ല വരികള്‍ . ഇഷടമായി .........സസ്നേഹം
മറുപടിഇല്ലാതാക്കൂവേര്ഡ് വെരി മറ്റൂ പ്ലീസ്