2011 സെപ്റ്റംബർ 18, ഞായറാഴ്‌ച

ജാലകക്കാഴ്ച

ജാലക  ചതുരത്തിലെ
ദൂരക്കാഴ്ചയായ്
നനഞ്ഞു   നില്‍ക്കുന്ന 
മഴമുഖം .
ആര്‍ത്തലച്ചെത്ര-
പെയ്തിട്ടും 
മതിവരാതെ 
നനഞ്ഞു , നനഞ്ഞവളിങ്ങനെ......
രാത്രിമുഴുവന്‍ 
എന്‍റെ ജനലരികില്‍ 
നീ  ഇങ്ങനെ 
ചിണുങ്ങി , ചാറി നിന്നാല്‍ 
ഞാന്‍  എങ്ങനെയാ .....?
'ഇപ്പൊ വരാം ' ...
എന്ന മറുപടി 
കേട്ട്  മടുത്ത്‌
ഉറക്കം  ഇപ്പോള്‍
എന്നെ  ഉപേക്ഷിച്ച  മട്ടാ!
എന്നാലും  കൂട്ടുകാരി ,
നിന്‍റെ ചറ പറ 
വര്‍ത്തമാനത്തിന്റെ
മടുക്കാത്ത  ശ്രോതാക്കളായ്
ഞാനും , ഈ  ജനല്‍ ചതുരവും 
രാത്രി  മുഴുവന്‍ 
നിനക്ക്  കൂട്ടിരിക്കാം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ