2011 ഓഗസ്റ്റ് 6, ശനിയാഴ്‌ച

മനസിലാവാത്ത മറവികള്‍

എന്‍റെ പ്രണയമേ...
കാലത്തോട് 
കലഹിക്കരുതെന്ന 
നീ , പഠിപ്പിച്ച  പാഠം 
മറന്നു കളഞ്ഞ്‌,
ദിവസങ്ങളോട് 
പിണങ്ങി , പിണങ്ങി 
ഇങ്ങനെ... 

പ്രിയനേ ....
നിന്‍റെ കൈക്കുള്ളിലെ 
കനല്‍ചൂടില്ലാഞ്ഞോ
മെലിഞ്ഞു , വിളര്‍ത്ത 
ഈ വിരലുകള്‍  
പതിയെ  വിറക്കുന്നത്‌?
തലചായ്ച്ചിരുന്നു
കരഞ്ഞുതീര്‍ക്കാന്‍ 
നിന്‍റെ  കരുത്താര്‍ന്ന 
തോളുകള്‍  ഇല്ലാഞ്ഞോ,
സങ്കടങ്ങളുടെ 
നീരാളി  കൈകള്‍ 
വരിഞ്ഞു  മുറുക്കി 
ഇങ്ങനെ  ശ്വാസം 
 മുട്ടിക്കുന്നത്‌? 


നിന്‍റെ തണല്‍
 തണുപ്പിലെ  
വസന്തകാലം 
വാടി വീണിട്ടും ,
നിലച്ചു  പോവാന്‍ 
മറന്നിട്ടോ , 
എന്‍റെ ഹൃദയമിങ്ങനെ 
ഇപ്പോഴും  
ചലിച്ചുകൊണ്ടേ -
യിരിക്കുന്നത് ?
കാലമേ ...
നീ  പഠിപ്പിച്ച 
പാഠങ്ങളില്‍ ഒന്നിലും 
കവിത  ഇല്ലായിരുന്നു .
ഉരുവിട്ടുറപ്പിക്കാന്‍ 
നീ തന്ന  സമവാക്യങ്ങളെ 
കാണാപ്പുറത്തേക്കെറി ഞ്ഞ്,
കൈപിടിച്ച് 
കൂടെ  കൂട്ടിയത് 
കണ്ണീരിനെ .
വിരിയും  മുന്നേ ,
എന്‍റെ  മോഹപ്പൂ ക്കളി-
രുത്തെടുത്ത് 
നീ  കടന്നു  പോയെങ്കിലും 
കാലമേ .....
കരുണ  കിനിയുന്നൊരു 
നോട്ടം ,
അതുപോലും  
നീ - മറന്നതെന്തേ? 





1 അഭിപ്രായം:

  1. " വിരിയും മുന്നേ , എന്‍റെ മോഹപ്പൂക്കളിരുത്തെടുത്ത് കടന്നു
    പോയ " കാലം കരുണ കാണിക്കും , തീര്‍ച്ച.

    മറുപടിഇല്ലാതാക്കൂ