പ്രസവ വേദനയുടെ അര്‍ദ്ധബോധാവസ്ഥ -
ക്കിടയിലെപ്പോഴോ കേട്ട
ഒരു കുഞ്ഞി കരച്ചില് ,
പെട്ടെന്ന് നിലച്ച സുനാമിപോലെ
അവസാനിച്ച വേദനയുടെ
ആശ്വാസം ,
തുലാവര്‍ഷത്തിലെ
മദരാത്രികളില്, പ്രിയന്
പകര്‍ന്നുതന്ന സ്നേഹചൂട്,
തൂവെള്ള ഫ്ലാനലില്‍
പൊതിഞ്ഞു കിട്ടിയ
കുട്ടിദൈവം ,
ചുരക്കുന്ന മാറിടത്തിലമര്‍ന്ന
ഒരു കുഞ്ഞി ചുണ്ടിന്റെ
സ്നേഹത്തനുപ്പ് ,
കാരണമറിയാത്ത
കരച്ചിലുകളുടെ
ആവലാതിപെയ്ത്ത്,
മുളപൊട്ടുന്ന കുഞ്ഞിപ്പല്ലുകളുടെ
തരിപ്പുതീര്ത്ത ഒരായിരം
പാല്കടികള്,
ഉറക്കം മറന്ന രാത്രികള്‍ക്കൊടുവില്‍
അകന്നുപോയ പനിചൂടുകള് ,
പിച്ച നടപ്പിന്റെ
ഇടര്‍ച്ചകളില്‍
ഉള്ളിലൂറിയ എണ്ണമില്ലാത്ത
ആളലുകള്‍,
നേഴ്സറി സ്കൂളിന്റെ
വാതില്‍ കാഴ്ചയില്‍
അമ്മാനെഞ്ചിലമരുന്ന
അടര്ത്താനാവാത്ത
പിടിമുറുക്കങ്ങള്‍,
വാശി കരച്ചിലുകള്‍
സാവധാനം
കൊച്ചു ദെഷ്യങ്ങളിലേക്ക്
വളരുമ്പോള്‍
തോറ്റു പോകുന്ന
പച്ചീര് ക്കിളുകള്‍,
അമ്മ ജന്മം തീറെഴുതി
വാര്ത്തെടുത്തോ -
രുരുക്ക് ദേഹം
എന്നിട്ടും , ഒടുവില്‍
എവിടെയോ അമ്മക്കായി
കാത്തു വെച്ചെക്കാവുന്ന
ഒരു വൃദ്ധസദനം .
good....
മറുപടിഇല്ലാതാക്കൂഒരു നല്ല"വര്‍ത്തമാനകാല" കവിത .
മറുപടിഇല്ലാതാക്കൂകറങ്ങിതിരിഞ്ഞു എത്തിയതാണ് ഇവിടെ . ചുമ്മാ ഒന്ന് വായിച്ചു. സംഭവം കൊള്ളാം . പിന്നെ എല്ലാം ഒറ്റയടിക്ക് വായിച്ചു. നന്നായിട്ടുണ്ട്. (അങ്ങിനെ പറഞ്ഞാല്‍ അത് അല്‍പ്പം പിശുക്കാകും .ഉഗ്രന്‍ .അതാണ് സത്യം. ) എന്തായാലും തുടരുക .അഭിനന്ദനങ്ങള്‍ .
മറുപടിഇല്ലാതാക്കൂകൊള്ളാം.........
മറുപടിഇല്ലാതാക്കൂഅമ്മേ എന്നൊരു തേങ്ങല്‍ പൊടിയുന്നു വാല്ക്കണ്ണില്,
മറുപടിഇല്ലാതാക്കൂകവിത കണ്ണിലല്ല വീണതെങ്കിലും..
ഈവഴിയെ ആദ്യമാണ്,അഭിപ്രായത്തിനു മുതിര്‍ന്ന അഹങ്കാരത്തെ കൗതുകമായ് കാണുക.ബളോഗിലെ നവജാതനാണ്.
മനോരോഗിയെന്നു പറഞ്ഞ് അമ്മയെ ആസ്പത്രിയിലാക്കി; സ്ത്രീകള്‍ ഇടപെട്ട് മോചിപ്പിച്ചു.
മറുപടിഇല്ലാതാക്കൂഒല്ലൂര്: ഭ്രാന്തുണ്ടെന്നു വരുത്തി മകന് ആസ്പത്രിയിലാക്കിയ സ്ത്രീയെ നാട്ടുകാരായ സ്ത്രീകളുടെ ഇടപെടലിനെത്തുടര്‍ന്ന് മോചിപ്പിച്ചു. സ്വത്ത് തട്ടിയെടുക്കാനാണ് മകന് ഇതു ചെയ്തതെന്നാണ് പരാതി. മാന്ദാമംഗലം മരുതുകുഴി കടവില്‍പറമ്പില്‍ ജോര്‍ജിന്റെ ഭാര്യ ഏല്യക്കുട്ടി(60)ക്കാണ് അയല്‍ക്കൂട്ടത്തിലെ സ്ത്രീകള്‍ രക്ഷകരായെത്തിയത്.
http://www.mathrubhumi.com/story.php?id=181940
Posted on: 21 Apr 2011
is it necessary to have a word verification?i find it difficult to post a comment..
കൊള്ളാം നല്ല വരികള്‍
മറുപടിഇല്ലാതാക്കൂ