2011 ഏപ്രിൽ 9, ശനിയാഴ്‌ച

മകന്‍

പ്രസവ വേദനയുടെ  അര്‍ദ്ധബോധാവസ്ഥ -
ക്കിടയിലെപ്പോഴോ  കേട്ട 
ഒരു കുഞ്ഞി  കരച്ചില്‍ ,
പെട്ടെന്ന്  നിലച്ച  സുനാമിപോലെ 
അവസാനിച്ച  വേദനയുടെ 
ആശ്വാസം ,
തുലാവര്‍ഷത്തിലെ  
മദരാത്രികളില്‍, പ്രിയന്‍ 
പകര്‍ന്നുതന്ന സ്നേഹചൂട്, 
തൂവെള്ള  ഫ്ലാനലില്‍ 
പൊതിഞ്ഞു  കിട്ടിയ 
കുട്ടിദൈവം , 
ചുരക്കുന്ന  മാറിടത്തിലമര്‍ന്ന 
ഒരു കുഞ്ഞി  ചുണ്ടിന്‍റെ
സ്നേഹത്തനുപ്പ് ,
കാരണമറിയാത്ത 
കരച്ചിലുകളുടെ 
ആവലാതിപെയ്ത്ത്, 
മുളപൊട്ടുന്ന  കുഞ്ഞിപ്പല്ലുകളുടെ 
തരിപ്പുതീര്ത്ത ഒരായിരം 
പാല്‍കടികള്‍,
ഉറക്കം  മറന്ന  രാത്രികള്‍ക്കൊടുവില്‍
അകന്നുപോയ  പനിചൂടുകള്‍ ,
പിച്ച നടപ്പിന്റെ  
ഇടര്‍ച്ചകളില്‍ 
ഉള്ളിലൂറിയ  എണ്ണമില്ലാത്ത 
ആളലുകള്‍,
നേഴ്സറി  സ്കൂളിന്റെ 
വാതില്‍  കാഴ്ചയില്‍ 
അമ്മാനെഞ്ചിലമരുന്ന
അടര്ത്താനാവാത്ത
പിടിമുറുക്കങ്ങള്‍,
വാശി കരച്ചിലുകള്‍ 
സാവധാനം 
കൊച്ചു ദെഷ്യങ്ങളിലേക്ക് 
വളരുമ്പോള്‍ 
തോറ്റു പോകുന്ന
പച്ചീര്‍ ക്കിളുകള്‍,
അമ്മ  ജന്മം  തീറെഴുതി 
വാര്ത്തെടുത്തോ -
രുരുക്ക് ദേഹം 
എന്നിട്ടും , ഒടുവില്‍ 
എവിടെയോ  അമ്മക്കായി 
കാത്തു വെച്ചെക്കാവുന്ന 
ഒരു വൃദ്ധസദനം .





7 അഭിപ്രായങ്ങൾ:

  1. കറങ്ങിതിരിഞ്ഞു എത്തിയതാണ് ഇവിടെ . ചുമ്മാ ഒന്ന് വായിച്ചു. സംഭവം കൊള്ളാം . പിന്നെ എല്ലാം ഒറ്റയടിക്ക് വായിച്ചു. നന്നായിട്ടുണ്ട്. (അങ്ങിനെ പറഞ്ഞാല്‍ അത് അല്‍പ്പം പിശുക്കാകും .ഉഗ്രന്‍ .അതാണ് സത്യം. ) എന്തായാലും തുടരുക .അഭിനന്ദനങ്ങള്‍ .

    മറുപടിഇല്ലാതാക്കൂ
  2. അമ്മേ എന്നൊരു തേങ്ങല്‍ പൊടിയുന്നു വാല്‍ക്കണ്ണില്‍,
    കവിത കണ്ണിലല്ല വീണതെങ്കിലും..
    ഈവഴിയെ ആദ്യമാണ്,അഭിപ്രായത്തിനു മുതിര്‍ന്ന അഹങ്കാരത്തെ കൗതുകമായ് കാണുക.ബളോഗിലെ നവജാതനാണ്.

    മറുപടിഇല്ലാതാക്കൂ
  3. മനോരോഗിയെന്നു പറഞ്ഞ് അമ്മയെ ആസ്‌പത്രിയിലാക്കി; സ്ത്രീകള്‍ ഇടപെട്ട് മോചിപ്പിച്ചു.

    ഒല്ലൂര്‍: ഭ്രാന്തുണ്ടെന്നു വരുത്തി മകന്‍ ആസ്പത്രിയിലാക്കിയ സ്ത്രീയെ നാട്ടുകാരായ സ്ത്രീകളുടെ ഇടപെടലിനെത്തുടര്‍ന്ന് മോചിപ്പിച്ചു. സ്വത്ത് തട്ടിയെടുക്കാനാണ് മകന്‍ ഇതു ചെയ്തതെന്നാണ് പരാതി. മാന്ദാമംഗലം മരുതുകുഴി കടവില്‍പറമ്പില്‍ ജോര്‍ജിന്റെ ഭാര്യ ഏല്യക്കുട്ടി(60)ക്കാണ് അയല്‍ക്കൂട്ടത്തിലെ സ്ത്രീകള്‍ രക്ഷകരായെത്തിയത്.

    http://www.mathrubhumi.com/story.php?id=181940

    Posted on: 21 Apr 2011


    is it necessary to have a word verification?i find it difficult to post a comment..

    മറുപടിഇല്ലാതാക്കൂ